കോഴിക്കോട് യുവാവിൻ്റെ കുത്തേറ്റ് മൂന്ന് പേർക്ക് പരുക്ക്

Vadakara Crime News

കോഴിക്കോട്: വടകരയിൽ അയൽവാസിയായ യുവാവിന്റെ കുത്തേറ്റ് മൂന്നു പേർക്ക് പരുക്ക്. വടകര കുട്ടോത്ത് സിദ്ധാശ്രമത്തിന് സമീപമാണ് യുവാവിൻ്റെ കുത്തേറ്റ് മൂന്ന് പേർക്ക് പരുക്കേറ്റത്. മലച്ചാൽ പറമ്പത്ത് ശശി, സഹോദരൻ രമേശൻ, ഇവരുടെ അയൽവാസിയായ മലച്ചാൽ പറമ്പത്ത് ചന്ദ്രൻ എന്നിവർക്കാണ് യുവാവിന്റെ ആക്രമണത്തിൽ പരുക്കേറ്റത്.

ശനിയാഴ്ച ഏഴരയോടെയാണ് സംഭവം നടന്നത്. മൂന്നു പേരെയും അയൽവാസിയായ മലച്ചാൽ പറമ്പത്ത് ഷനൂജാണ് കത്തി കൊണ്ട് കുത്തി പരുക്കേൽപിച്ചത്. വയറിലും നെഞ്ചിലുമാണ് മൂന്നുപേർക്കും കുത്തേറ്റത്. ചന്ദ്രന് കാലിലും പരുക്കുണ്ട്. ആക്രമണത്തിൽ ശശിക്കേറ്റ പരുക്ക് ഗുരുതരമാണ്.

Also Read: കണ്ണൂരിൽ ഹൈബ്രിഡ് കഞ്ചാവുമായി യുവാവും സുഹൃത്തും പിടിയില്‍

കുത്തേറ്റ ശശിയെയും ചന്ദ്രനെയും കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും രമേശനെ മുടക്കല്ലൂർ എംസിസിയിലും പ്രവേശിപ്പിച്ചു. വടകര പൊലീസ് സ്ഥലത്തെത്തി. അക്രമിയായ ഷനൂജിനെ വടകര പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അക്രമണത്തിന് കാരണം എന്തെന്ന് വ്യക്തമല്ല.

Also Read: രക്ഷപ്പെടാനായി പൊലീസിന്‍റെ തോക്ക് പിടിച്ചു വാങ്ങി, പക്ഷെ വെടി പൊട്ടിയത് സ്വന്തം കാലിലേക്ക്; ഭോപ്പാലിൽ പീഡനക്കേസ് പ്രതിക്ക് പരുക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News