വാളയാറിൽ 55 ലക്ഷവുമായി കോയമ്പത്തൂർ സ്വദേശികൾ പിടിയിൽ

രേഖയില്ലാതെ കടത്തിയ 55 ലക്ഷം രൂപയുമായി മൂന്നുപേർ വാളയാറിൽ പിടിയിലായി. കോയമ്പത്തൂർ സ്വദേശികളായ കെ മണികണ്ഠൻ (33), എൽ അഭിലാഷ് (23), മോഹനകൃഷ്ണ ഗുപ്ത (നവീൻകുമാർ–-46) എന്നിവരെയാണ് പാലക്കാട് എക്‌സൈസ് ഇൻസ്‌പെക്ടർ കെ ആർ അജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം വാളയാർ ടോൾ പ്ലാസയിൽനിന്ന്‌ പിടികൂടിയത്.

also read:താമരശ്ശേരി ലഹരി മാഫിയാ സംഘം അക്രമം: മൂന്നുപേര്‍ കൂടി പിടിയിൽ

കാറിൽ പ്രത്യേകം തയ്യാറാക്കിയ അറയിൽ ചാക്കുകളിലാക്കിയ നിലയിലായിരുന്നു പണം. പിടിച്ചെടുത്ത പണവും പ്രതികളെയും തുടർനടപടിക്കായി വാളയാർ പൊലീസിന് കൈമാറി. പ്രിവന്റീവ് ഓഫീസർമാരായ പി ജി ശ്രീജി, പി പി ഗോകുലകുമാരൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ പ്രസാദ്, കെ കെ ഗോപിനാഥൻ, എ അഹമ്മദ്‌ കബീർ, എ എ അരുൺ, കെ പ്രസാദ്, ജെ അജീഷ്, ഡ്രൈവർ ആർ രാഹുൽ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News