തൃശൂരിൽ മൂന്ന് സ്കൂൾ വിദ്യാർത്ഥികളെ കാണാനില്ലെന്ന് പരാതി

തൃശൂർ കരുവന്നൂരിൽ മൂന്ന് സ്കൂൾ വിദ്യാർത്ഥികളെ കാണാനില്ലെന്ന് പരാതി. തേലപ്പിള്ളി സ്വദേശികളായ ഐനേരിപറമ്പിൽ വീട്ടിൽ അജിത്കുമാറിന്റെ മകൻ അഭിനന്ദ്, പെരുംമ്പിള്ളി ലാലുവിന്റെ മകൻ എമിൽ, നന്തിലത്ത് പറമ്പിൽ ജയന്റെ മകൻ ആദിദേവ് എന്നിവരെയാണ് കാണാതായത്. കരുവന്നൂർ സെന്റ് ജോസഫ് സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥികളാണ് മൂന്നു പേരും. സ്കൂൾ വിട്ടു വന്ന ശേഷമാണ് സൈക്കിളിൽ പോയ ഇവരെ കാണാതായതെന്ന് പറയുന്നു. ഇരിങ്ങാലക്കുട പോലീസിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കണ്ട് കിട്ടുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.

Also Read; തൃശൂരിൽ മൂന്ന് വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News