ഓട്ടോറിക്ഷ അഴുക്കുചാലിലേക്ക് മറിഞ്ഞ് മൂന്ന് സ്ത്രീകള്‍ മരിച്ചു

ഓട്ടോറിക്ഷ അഴുക്കുചാലിലേക്ക് മറിഞ്ഞ് മൂന്ന് സ്ത്രീകള്‍ മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഭിവണ്ടിയിലാണ് അപകടം. വ്യാഴാഴ്ച പുലര്‍ച്ചെ മുംബൈ നാസിക് ഹൈവേയിലാണ് അപകടം ഉണ്ടായത്. മുംബൈയില്‍ നിന്ന് ഭിവണ്ടിയിലേക്ക് മടങ്ങുന്നവരാണ് അപകടത്തില്‍പ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. ഓട്ടോറിക്ഷാ ഡ്രൈവറുടെ ഭാര്യയും, ഭാര്യാസഹോദരിയും മകളുമാണ് മരിച്ചത്. നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like