മൂന്ന് വയസുകാരനെ കൊലപ്പെടുത്തി മൃതദേഹം വാഷിങ് മെഷീനിൽ ഒളിപ്പിച്ചു ; അയൽക്കാരി അറസ്റ്റിൽ, സംഭവം തമിഴ്‌നാട്ടിൽ

മൂന്ന് വയസുകാരനെ കൊലപ്പെടുത്തി മൃതദേഹം വാഷിംഗ് മെഷീനില്‍ ഒളിപ്പിച്ചു. തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ ആണ് ദാരുണ സംഭവം അരങ്ങേറിയത്. തിരുനെല്‍വേലി സ്വദേശികളായ വിഘ്‌നേഷ് -രമ്യ ദമ്പതികളുടെ മകൻ സഞ്ജയ്‌ ആണ്‌ മരിച്ചത്. ഇവരുടെ രണ്ടാമത്തെ മകനാണ് മരണപ്പെട്ട സഞ്ജയ്. ഇവരുടെ അയൽക്കാരിയായ തങ്കമ്മാൾ ആണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ALSO READ : കോട്ടയത്ത് ട്രാവലര്‍ അപകടത്തില്‍പെട്ട് ഏഴ് പേര്‍ക്ക് പരുക്ക്

രാവിലെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കുഞ്ഞിനെ കാണാതാകുകയായിരുന്നു. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് പോലീസ് എത്തി പ്രദേശത്തെ വീടുകളില്‍ പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ വാഷിംഗ്‌ മെഷീനുള്ളില്‍ കണ്ടെത്തിയത്. ഇതിനിടയിൽ പരിശോധന നടക്കുന്ന സമയത്ത് തങ്കമ്മാൾ ഓടി രക്ഷപെടാൻ ശ്രമിച്ചിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ട പോലീസ് സംശയം തോന്നി ഇവരുടെ വീട്ടില്‍ പരിശോധന നടത്തിയപ്പോഴാണ് ചാക്കില്‍ കെട്ടിയ നിലയില്‍ കുഞ്ഞിന്റെ മൃതദേഹം വാഷിംഗ് മെഷീനില്‍ കണ്ടെത്തിയത്.കൊലപാതകത്തിന്റെ കാരണം അന്വേഷിച്ചു വരുന്നതായി പൊലീസ് അറിയിച്ചു. അയല്‍ക്കാരായ ഇവരുടെ കുടുംബങ്ങള്‍ തമ്മില്‍ വൈരാഗ്യമുള്ളതായി ചിലയാളുകള്‍ പറയുന്നുണ്ട്. കൊലപാതകം ചെയ്ത തങ്കമ്മാളിന്റെ മകൻ അടുത്തിടെ മരിച്ചിരുന്നു. ഇതേ തുടർന്ന് ഇവർ വിഷാദത്തിന് അടിമയായിരുന്നു എന്നും നാട്ടുകാരില്‍ ചിലർ പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News