
ഭോപ്പാലിൽ മരുന്നിനുപകരം ഫോർമാലിൻ കുത്തിവച്ച മൂന്നുവയസുകാരൻ മരിച്ചു. ഭോപ്പാൽ എയിംസിലാണ് ദാരുണ സംഭവം അരങ്ങേറിയത്. മരുന്ന് കുത്തിവച്ച് നിമിഷങ്ങൾക്കുള്ളിൽ കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു. സാഗർ ജില്ലയിലെ ബിന തെഹ്‌സിലിലുള്ള കൗർജ ഗ്രാമത്തിൽ താമസിക്കുന്ന സിദ്ധാർത്ഥ് യാദവിന്റെ മകൻ സാർത്ഥക് യാദവാണ് മരിച്ചത്.
2025 ഡിസംബറിൽ നടന്ന സംഭവത്തിന്റെ വിവരങ്ങൾ ഇപ്പോഴാണ് പുറത്തുവന്നത്. സംഭവത്തിൽ പ്രതികളായ നഴ്സുമാർക്കെതിരെ പൊലീസ് കേസെടുത്തിരിക്കുകയാണ്. നഴ്‌സിംഗ് ഓഫീസർ മധുബാല ശർമ്മ, ഫോർമാലിൻ സുരക്ഷിതമായി സൂക്ഷിക്കുന്നതിൽ പരാജയപ്പെട്ട മറ്റൊരു നഴ്‌സിംഗ് ഓഫീസർ അനുക ഗുജറാത്തി എന്നിവരാണ് പ്രതികൾ.
also read:‘വി വിനോദ് ജനമനസുകളെ കീഴടക്കിയ പ്രാസംഗികൻ’; അനുശോചിച്ച് ഗോവിന്ദൻ മാസ്റ്റർ
കുഞ്ഞിനെ ഡിസംബർ 15 ന് ആണ് എയിംസിലെ പീഡിയാട്രിക് വാർഡിൽ പ്രവേശിപ്പിച്ചത്. യാതൊരു പരിശോധനയും നടത്താതെയാണ് കുഞ്ഞിന് ഫോർമാലിൻ കുത്തിവച്ചതെന്നാണ് പിതാവ് പറയുന്നത്. തുടർന്ന് എയിംസ് അധികൃതർ ആഭ്യന്തരമായി അന്വേഷണം നടത്തുകയായിരുന്നു. ഇതിനുപിന്നാലെയാണ് കുട്ടിയുടെ മരണത്തിനുകാരണം നഴ്സുമാരുടെ അനാസ്ഥയെന്ന് കണ്ടെത്തിയത്. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ബാഗ്‌സെവാനിയ പൊലീസ് രണ്ട് നഴ്‌സുമാർക്കെതിരെയും ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തിരിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

