മദ്യപിച്ച് അടിപിടിയുണ്ടാക്കിയ യുവാക്കളെ തടയാനെത്തിയ പൊലീസിനെ ആക്രമിച്ചു; മൂന്ന് പേര്‍ പിടിയില്‍

തിരുവന്തപുരം പോത്തന്‍കോട് മദ്യപിച്ച് അടിപിടിയുണ്ടാക്കിയ യുവാക്കളെ തടയാനെത്തിയ പൊലീസിനെ ആക്രമിച്ചതിന് മൂന്നു പേര്‍ പിടിയില്‍. വെമ്പായം സ്വദേശികളായ മുഹമ്മദ് ഹാജ(22), അല്‍ ഫഹദ് (21) മുഹമ്മദ് (21) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ വൈകിട്ട് പോത്തന്‍കോട് ജംങ്ഷനിലെ ബാറിലായിരുന്നു സംഭവം.

ALSO READ:മഹാവ്യാധികളെ തോൽപ്പിക്കാൻ കേരളത്തെ നയിച്ച ടീച്ചറെ വടകര ഹൃദയത്തിൽ സ്വീകരിക്കും, നിപയും , കോവിഡും, കോൺഗ്രസും നാടിനാപത്താണ്: എം സ്വരാജ്

മദ്യപിക്കാനെത്തിയ ഇവര്‍ ബില്ലിനെച്ചൊല്ലി ബാര്‍ ജീവനക്കാരുമായി തര്‍ക്കമുണ്ടായി. തര്‍ക്കത്തിനിടെയുണ്ടായ അടിപിടിയില്‍ ബാറിലെ ഗ്ലാസ് ഡോര്‍ തകര്‍ന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോത്തന്‍കോട് സ്റ്റേഷനിലെ എസ് ഐയേയും പൊലീസുകാരനെയും ഇവര്‍ തെറിവിളിച്ച് അക്രമിക്കുകയായിരുന്നു. എസ് ഐ രാമചന്ദ്രന്‍, സി പി ഒ ബിനേഷ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇവര്‍ കന്യാകുളങ്ങര ഗവ. ആശുപത്രിയില്‍ ചികിത്സ തേടി. ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തപ്പോള്‍ ഇവര്‍ ജീപ്പിന്റ പിന്‍ഭാഗത്തെ ഗ്ലാസ് തകര്‍ത്തു. ഇതിനിടയില്‍ അല്‍ഫഹദിന്റെ ഇരു കൈകളും മുറിഞ്ഞു. അക്രമാസക്തരായ ഇവരെ കൂടുതല്‍ പൊലീസെത്തിയാണ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിലെത്തിയും ഇവര്‍ അക്രമം തുടര്‍ന്നു. പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും.

ALSO READ:‘ഫഫ അയ്യാ നിങ്ങൾ വന്നത് വേറെ ഗ്രഹത്തിൽ നിന്നാണെന്ന് തോന്നി’, ആവേശം പൂണ്ട് വിക്കി, പങ്കുവെച്ച പോസ്റ്റ് വൈറൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here