തൃക്കാക്കര നഗരസഭയിലെ ലക്ഷങ്ങളുടെ കൊള്ള; ക്രമക്കേട് സംഭവിച്ചെന്ന ഓഡിറ്റ് റിപ്പോര്‍ട്ടില്‍ മറുപടിയില്ലാതെ ചെയര്‍പേഴ്സണ്‍ രാധാമണി പിള്ള

യു ഡി എഫ് ഭരിക്കുന്ന തൃക്കാക്കര നഗരസഭയില്‍ ഓണാഘോഷവുമായി ബന്ധപ്പെട്ട് ലക്ഷങ്ങളുടെ ക്രമക്കേട് നടന്നുവെന്ന ഓഡിറ്റ് റിപ്പോര്‍ട്ടില്‍ മറുപടിയില്ലാതെ ചെയര്‍പേഴ്സണ്‍. എല്ലാറ്റിനും കണക്കുണ്ടെന്ന് അവകാശപ്പെട്ട ചെയര്‍പേഴ്സണ്‍ പക്ഷേ തെളിവുകള്‍ ഹാജരാക്കാന്‍ തയ്യാറായില്ല. നഗരസഭയുടെ ഏഴരക്കോടി രൂപ കാണാനില്ലെന്ന കണ്ടെത്തല്‍ ശരിയല്ലെന്നും ഓഡിറ്റ് ഉദ്യോഗസ്ഥര്‍ക്ക് തെറ്റുപറ്റിയതാകാമെന്നുമാണ് ചെയര്‍പേഴ്സണ്‍ രാധാമണി പിള്ളയുടെ വിശദീകരണം.


തൃക്കാക്കര നഗരസഭയില്‍ ഓണ പരിപാടിയുടെ മറവിൽ നടന്നത് ലക്ഷങ്ങളുടെ കൊള്ളയാണ്. യുഡിഎഫ് ഭരിക്കുന്ന നഗരസഭ നടപ്പിലാക്കിയ ഒട്ടുമിക്ക പദ്ധതികളിലും ലക്ഷങ്ങളുടെ ക്രമക്കേട് നടന്നതായി ഓഡിറ്റ് റിപ്പോർട്ടിലൂടെ
വ്യക്തമാകുകയാണ്. ചെക്കുകൾ സംബന്ധിച്ചും, 2023ലെ ഓണാഘോഷ പരിപാടിയുടെ മറവിലും വലിയ അഴിമതി നടന്നു. പദ്ധതിക്കായി ചിലവഴിച്ച തുകയുടെ ബില്ലുകളിൽ പലതിലും വ്യക്തതയില്ല. ഓണാഘോഷ പരിപാടികളില്‍ വിവിധ കമ്മറ്റികള്‍ക്ക് 22.25 ലക്ഷം രൂപ പണമായി നല്‍കി. എന്നാല് പണം ആര് കൈപ്പറ്റി എന്നതിന് തെളിവില്ല.

ALSO READ: തൃക്കാക്കര നഗരസഭയില്‍ കോടികളുടെ ക്രമക്കേട്; 7.5 കോടി രൂപ കാണാനില്ലെന്ന് കണ്ടെത്തി

നഗരസഭയിൽ 7.5 കോടി രൂപ കാണാനില്ലെന്നാണ് ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നത്. 361 ചെക്കുകളിൽ നിന്നുമായിരുന്നു ഈ തുക നഗരസഭാ ബാങ്ക് അക്കൗണ്ടിൽ എത്തേണ്ടത്. നികുതി, ഫീസ് തുടങ്ങി ചെക്കുകളിൽ നിന്നുള്ള പണമാണിത്. ഇതിൽ യാതൊരു വ്യക്തതയും വരുത്താൻ നഗരസഭാ അധികൃതർക്കും കഴിഞ്ഞിട്ടില്ല. അഴിമതി നടത്തിയ ഭരണപക്ഷത്തിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങുകയാണ് എൽഡിഎഫ് കൗൺസിലർമാർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News