
തൃക്കാക്കര നഗരസഭയില്‍ 2 എല്‍ഡിഎഫ് കൗണ്‍സിലര്‍മാരെ അയോഗ്യരാക്കിയ യുഡിഎഫ് ഭരണസമിതി തീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്റ്റേ ചെയ്തതിനെത്തുടര്‍ന്ന് ഇരുവരും നഗരസഭയില്‍ തിരിച്ചെത്തി. കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാനെത്തിയ രണ്ടുപേര്‍ക്കും എല്‍ഡിഎഫ് സ്വീകരണം നല്‍കി. സുനി കൈലാസൻ, ഉഷ പ്രവീൺ എന്നിവരെയാണ് ചുവപ്പുഹാരമണിയിച്ച് ചെണ്ടമേളത്തിന്‍റെ അകമ്പടിയോടെ സ്വീകരിച്ചത്.
തൃക്കാക്കര നഗരഭയിലെ പ്രതിപക്ഷ കൗണ്‍സിലര്‍മാരാണ് തങ്ങളുടെ സഹപ്രവര്‍ത്തകര്‍ക്ക് ഉജ്ജ്വല സ്വീകരണം നല്‍കിയത്.കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാനെത്തിയ എല്‍ ഡി എഫ് കൗണ്‍സിലര്‍മാരായ സുനി കൈലാസൻ ,ഉഷ പ്രവീൺ എന്നിവരെ ചുവന്നഹാരമണിയിച്ച് സ്വീകരിച്ചു.ചെണ്ടമേളം അകമ്പടിയേകി.
ALSO READ: സിനിമയിലെ വയലന്‍സ് സമൂഹത്തെ സ്വാധീനിക്കും; അത് നിയന്ത്രിക്കേണ്ടത് സെന്‍സര്‍ ബോര്‍ഡ്: ഫിലിം ചേംബര്‍
യു ഡി എഫ് ഭരണസമിതിയുടെ വിവേചനപരമായ തീരുമാനത്തിനേറ്റ തിരിച്ചടിയായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ സ്റ്റേയെന്ന് നഗരസഭയില്‍ തിരിച്ചെത്തിയ ഇടതു കൗണ്‍സിലര്‍മാര്‍ പറഞ്ഞു.
തുടർച്ചയായി മൂന്നു മാസം സ്ഥിര സമിതി യോഗങ്ങളിൽപങ്കെടുക്കാതിരുന്നതിനെ തുടർന്ന് യു.ഡി.എഫ് അംഗങ്ങളായ അജിത തങ്കപ്പൻ , രജനി ജീജൻ, എൽ.ഡി.എഫ് അംഗങ്ങളായ ഉഷ പ്രവീൺ, സുനി കൈലാസൻ എന്നിവർ നഗരപാലിക നിയമപ്രകാരം സ്വമേധയ അയോഗ്യരായെന്ന വിവരം നഗരസഭ സെക്രട്ടറി നോട്ടിസ് മുഖേന ഇവരെ അറിയിക്കുകയായിരുന്നു.
നഗരസഭ കൗൺസിലിൻ്റെ അധികാരം ഉപയോഗിച്ച് തങ്ങളെ തിരിച്ചെടുക്കണമെന്ന കൗൺസിലർമാരുടെ അപേക്ഷയിൽ എൽ ഡി എഫ് അംഗങ്ങളെ മാത്രം അയോഗ്യരാക്കുകയും യു ഡി എഫ് അംഗങ്ങളുടെ അംഗത്വം നിലനിർത്താനും യു ഡി എഫ് ഭരണ സമിതി തീരുമാനിച്ചു.
ഒരേ അപേക്ഷയിൽ വിവേചനപരമായ തീരുമാനം എടുക്കുന്നത് നീതിയല്ലന്ന നഗരസഭ സെക്രട്ടറിയുടെ വിയോജനം മറികടന്നായിരുന്നു യുഡി എഫ് രാഷ്ട്രീയ പകപോക്കലിൻ്റെ ഭാഗമായി എൽ ഡി എഫ് അംഗങ്ങളെ മാത്രം പുറത്താക്കാൻ തീരുമാനിച്ചത്. ഭരണ സമിതിയുടെ വിവേചനപരമായ തീരുമാനത്തെ ചോദ്യം ചെയ്ത് എൽഡി എഫ് കൗൺസിലർമാർ തിരഞ്ഞടുപ്പു കമ്മിഷന് നല്‍കിയ പരാതി പരിഗണിച്ച് അയോഗ്യരാക്കിയ നടപടി സ്റ്റേ ചെയ്യുകയായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

