ഐപിഎല്ലിൽ ത്രില്ലർ ഫിനിഷ്; ചെന്നൈയെ വീഴ്ത്തി പഞ്ചാബ്

ഐപിഎല്ലിൽ ഞായറാഴ്ച നടന്ന ചെന്നൈ സൂപ്പർ കിംഗ്സ് – പഞ്ചാബ് കിംഗ്സ് പോരാട്ടത്തിൽ ബാറ്റിംഗ് വെടിക്കെട്ട്. അവസാന പന്ത് വരെ ആവേശം നിറഞ്ഞ് നിന്ന മത്സരത്തിൽ 4 വിക്കറ്റിനാണ് പഞ്ചാബ് ജയിച്ച് കയറിയത്.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ചെന്നൈക്ക് നിശ്ചിത 20 ഓവറിൽ 4 വിക്കറ്റിന് 200 റൺസ് നേടി. പുറത്താവാതെ 52 പന്തിൽ 92 റൺസ് നേടിയ ഡെവോണ്‍ കോണ്‍വെയുടെ വെടിക്കെട്ട് ബാറ്റിംഗ് ആണ് ചെന്നൈ സ്കോർ 200 കടത്തിയതിൽ നിർണ്ണായകമായത്.

201 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ പഞ്ചാബ് 6 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. 42 റണ്‍സെടുത്ത് പ്രഭ്സിമ്രാൻ സിംഗ്, 40 റണ്‍സെടുത്ത ലിയാം ലിവിംഗ്സ്റ്റോണ്‍ എന്നിവരുടെ ബാറ്റിംഗാണ് പഞ്ചാബിനെ വിജയതീരത്ത് എത്തിച്ചത്. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ജിതേഷ് ശര്‍മ്മയും സിക്കന്ദര്‍ റാസയും പഞ്ചാബ് വിജയത്തിൽ നിർണ്ണായകമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News