തൃശൂരിൽ പത്തു വയസ്സുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു

തൃശൂർ കോടാലിയിൽ പത്തു വയസ്സുകാരൻ പാമ്പ് കടിയേറ്റ് മരിച്ച നിലയിൽ. കോടാലി കാവുങ്ങൽ സിൽജോ – ജോൺസി ദമ്പതികളുടെ ഇളയ മകൻ ആൽജോ 8 വയസ് ആണ് മരിച്ചത്. മരണകാരണം ഭക്ഷ്യവിഷബാധയെന്ന് ആദ്യം കരുതിയിരുന്നത്. തലേദിവസം ഷേക്ക് ഉണ്ടാക്കി കഴിച്ചെന്നു പുലർച്ചയോടെ മകൻ അബോധാവസ്ഥയിലായെന്നും മാതാവ് വ്യക്തമാക്കിയിരുന്നു.

ആൽജോയുടെ സഹോദരൻ പത്തു വയസുകാരൻ അനോഷും ഗുരുതരാവസ്ഥയിലാണ്. കുട്ടികളുടെ മരണത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണത്തിൽ പാമ്പിനെ വീട്ടിൽ നിന്നാണ് കണ്ടെത്തിയത്. മരണപ്പെട്ട കുട്ടിയുടെ ദേഹത്ത് കടിയേറ്റ പാട് കണ്ടെത്തിയിരുന്നു ഇതോടെയാണ് പാമ്പ് കടിയേറ്റാണ് മരണപ്പെട്ടതെന്ന നിഗമനത്തിലെത്തിയത്. പാമ്പിനെ കുട്ടികൾ കിടന്നിരുന്ന മുറിയിൽ നിന്നാണ് കണ്ടെത്തിയത്.

ALSO READ; ഗ്യാനേഷ് കുമാറിനെതിരെ വീണ്ടും ഇംപീച്ച്മെൻ്റ് പ്രമേയം കൊണ്ടുവരാൻ പ്രതിപക്ഷം; കൂടുതൽ എംപിമാരുടെ ഒപ്പ് ശേഖരിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News