വടക്കാഞ്ചേരിയിൽ രോ​ഗിയുമായി പോയ ആംബുലൻസ് കെട്ടിടത്തിലേക്ക് ഇടിച്ചുകയറി; മൂന്ന് പേർക്ക് പരുക്ക്

തൃശ്ശൂർ വടക്കാഞ്ചേരിയിൽ നിയന്ത്രണംവിട്ട ആംബുലൻസ് കെട്ടിടത്തിലേക്ക് ഇടിച്ചു കയറി അപകടം. കാഞ്ഞിരക്കോട് ദേവസ്വം ഓഡിറ്റോറിയത്തിന് സമീപമാണ് അപകടം നടന്നത്.

വരവൂരിൽ നിന്ന് കുഴഞ്ഞു വീണ രോ​ഗിയേയും കൊണ്ട് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് വരുന്നതിനിടയാണ് അപകടം. ആംബുലൻസിൽ അഞ്ചു പേരാണ് ഉണ്ടായിരുന്നത്. അപ്രതീക്ഷിതമായ അപകടത്തിൽ രോഗിയോടൊപ്പം ഉണ്ടായിരുന്ന ഒരു സ്ത്രീക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News