തൃശൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

Thrissur bike accident

തൃശ്ശൂർ കാഞ്ഞാണിയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. അശ്വിൻ, വിഷ്ണു എന്നീ യുവാക്കളാണ് മരിച്ചത്.

കാഞ്ഞാണി മങ്ങാട്ടുകര റോഡിന് സമീപമാണ് അപകടം നടന്നത്. ഇന്നലെ രാത്രി 10. 30 ഓടെ ആയിരുന്നു അപകടം.

ALSO READ: കോൺ​ഗ്രസിലെ മുഖ്യമന്ത്രി ചർച്ച; സോഷ്യൽ മീഡിയ ചർച്ച സ്വകാര്യ ക്യാമ്പയിനാണ്, പാർട്ടി തീരുമാനമല്ല; തിരുവഞ്ചൂർ രാധാകൃഷ്ണൻ

അതേസമയം പരവൂരിൽ ക‍ഴിഞ്ഞ ദിവസം ഉണ്ടായ വാഹനാപകടത്തിൽ ഒരു യുവതി മരണപ്പെട്ടിരുന്നു . ചിറക്കര സ്വദേശിനിയായ ചിഞ്ചു (33) ആണ് സ്കൂട്ടറിൽ കാർ ഇടിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ മരിച്ചത്. ഭർത്താവ് റെജി മോനൊപ്പം ആണ് ചിഞ്ചു സഞ്ചരിച്ചിരുന്നത്.

ALSO READ: നിതിന്റെ രാജിന്റെ മരണം; കോളേജിൽ നിന്ന് തെളിവുകൾ ശേഖരിച്ച് പ്രത്യേക അന്വേഷണസംഘം

പരവൂർ–പാരിപ്പള്ളി റോഡിലെ പുത്തൻകുളം പ്രദേശത്തായിരുന്നു ഒരാളുടെ ജീവനെടുത്ത അപകടം നടന്നത്. അപകടത്തിൽ റെജി മോന് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹം നിലവിൽ ചികിത്സയിലാണ്. കല്ലമ്പലം കാട്ടുപുതുശേരി സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറാണ് സ്കൂട്ടറിൽ ഇടിച്ചതെന്ന് പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News