
ബിജെപി തൃശൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ കള്ളപ്പണം എത്തിച്ചെന്ന ആരോപണത്തിൽ ഓഫീസ് സെക്രട്ടറിയുടെ പരാതി പുറത്ത്. ഓഫീസ് സെക്രട്ടറി അക്ഷയ് സംസ്ഥാന പ്രസിഡന്റിന് നൽകിയ പരാതിയുടെ പകർപ്പാണ് കൈരളി ന്യൂസിന് ലഭിച്ചത്. തെരഞ്ഞെടുപ്പ് സമയത്ത് 25 കോടി കള്ളപ്പണം ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിയെന്നായിരുന്നു അക്ഷയ്‍യുടെ വെളിപ്പെടുത്തൽ.

ബിജെപി പാർട്ടി നേതാക്കൾ കള്ളപ്പണം കടത്തി എന്ന പരാതി ജില്ലാ നേതൃത്വത്തെ അറിയിച്ചിട്ടും നടപടി സ്വീകരിച്ചില്ലെന്ന് അക്ഷയ് ആരോപിച്ചു. പരാതി അറിയിച്ച തന്നോട് സ്ഥാനത്തുനിന്നും രാജിവെക്കാനാണ് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടതെന്നും അക്ഷയ് പറഞ്ഞു. താൻ തുടർന്നാൽ അത് അവർക്ക് ഭീഷണിയാകും എന്നതിനാലാണ് തന്നെ സ്ഥാനത്ത് നിന്ന് നീക്കിയതെന്നും അക്ഷയ് നേരത്തെ പറഞ്ഞിരുന്നു.
അതേസമയം താനും ജില്ലാ പ്രസിഡന്റും സംസ്ഥാന പ്രസിഡന്റും ചേർന്ന് ഒരു കൂടിക്കാഴ്ചയ്ക്ക് അവസരം നൽകണമെന്നുമാണ് അക്ഷയ്‍യുടെ പരാതിയുടെ ഉള്ളടക്കം. ജൂലൈ 15നാണ് സംസ്ഥാന പ്രസിഡൻ്റിന് അക്ഷയ് പരാതി കൈമാറിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

