തൃശൂരിൽ ബിജെപി നേതാവ് ഭാര്യയെ മർദിച്ച സംഭവം: സഹായം അഭ്യർഥിച്ചിട്ടും മന്ത്രി ഒ ജെ ജനീഷ് സഹായിച്ചില്ലെന്ന് യുവതി

Thrissur BJP Leader Assault Case

ബിജെപി തൃശൂർ സൗത്ത് ജില്ലാ പ്രസിഡന്റ് എ. ആർ. ശ്രീകുമാർ ഭാര്യയെ മർദിച്ച സംഭവത്തിൽ മന്ത്രി ഒ ജെ ജനീഷിനെതിരെ പരാതിയുമായി മർദനമേറ്റ പ്രിയങ്ക. മർദനം നേരിട്ട താൻ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിയെങ്കിലും ചികിത്സ നൽകാതെ ഡോക്ടർ മടക്കി അയച്ചു എന്നും ഇക്കാര്യം മന്ത്രിയെ പരാതിയായി അറിയിച്ചെങ്കിലും യാതൊരു സഹായവും ലഭിച്ചില്ലെന്നും എ. ആർ. ശ്രീകുമാറിന്റെ ഭാര്യ പ്രിയങ്ക പറഞ്ഞു.

താലൂക്ക് ആശുപത്രിയിലെ ഡോക്ടർ ചികിത്സ നൽകാതെ മടങ്ങിപ്പോകാൻ യുവതിയോട് ആവശ്യപ്പെടുകയായിരുന്നു. പലവിധ കാരണങ്ങളുടെ പേരിൽ മുൻപും ശ്രീകുമാർ തന്നെ മർദ്ദിച്ചിട്ടുണ്ടെന്നാണ് പ്രിയങ്ക പറയുന്നത്. അമ്മയുടെയും സഹോദരന്റെയും ചികിത്സാ ആവശ്യങ്ങൾക്കായി ആശുപത്രിയിൽ പോയതിന്റെ പേരിലാണ് കഴിഞ്ഞദിവസം മർദിച്ചതെന്നും പ്രിയങ്ക പറയുന്നു.

ALSO READ: വണ്ടാനം മെഡിക്കൽ കോളേജിൽ ​ഗുരുതര ചികിത്സാ പിഴവെന്ന് പരാതി; പല്ലുവേദനയുമായി എത്തിയ യുവാവിന് ഇൻജക്ഷൻ നൽകിയതോടെ കടുത്ത ശാരീരിക അസ്വസ്ഥതകൾ

പരാതിയുമായി മുന്നോട്ടുപോകുമെന്ന് പ്രിയങ്ക വ്യക്തമാക്കിയിട്ടുണ്ട്. ഭർത്താവായ ശ്രീകുമാർ തന്നെ പലതവണ മർദിച്ചിട്ടുണ്ടെന്നും തല ഭിത്തിയിൽ വരെ ഇടിക്കാൻ ശ്രമിച്ചതായും ഇവർ പരാതിയിൽ ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News