തൃശൂർ വെടിക്കെട്ടുപുര അപകടം: ഒൻപത് മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി; ചികിത്സയിലുള്ളവരിൽ അപകടനില തരണം ചെയ്യാത്തവരും

thrissur fire cracker accident

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുര അപകടത്തിൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമന്ന് ആശങ്ക. വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന പട്ടാമ്പി സ്വദേശി പ്രവീൺ കൂടി മരിച്ചതോടെ മരിച്ചവരുടെ എണ്ണം 14 ആയി. നാലു പേരെ കാണാതായിട്ടുണ്ട്. പത്തു പേർ തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്.

തൃശ്ശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിൽ നിന്നും ഒൻപത് മൃതദേഹങ്ങളാണ് പോസ്റ്റു മോർട്ടം പൂർത്തിയാക്കി ബന്ധുകൾക്ക് കൈമാറിയത്. തൃശൂർ പഴയന്നൂർ സ്വദേശി സുദർശനൻ (54), പാലക്കാട് കുമരനെല്ലൂർ സ്വദേശി വാസുദേവൻ (54), തൃശൂർ കുണ്ടന്നൂർ സ്വദേശി സുവിൻ (39), എടപ്പാൾ സ്വദേശി മണികണ്ഠൻ(60), മലപ്പുറം പെരിന്തൽമണ്ണ സ്വദേശി സുബ്രമണ്യൻ (50), തൃശൂർ കോട്ടപ്പുറം സ്വദേശി മണികണ്ഠൻ എന്നിവരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി.

Also read: തൃശൂർ വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിൽ മരണപ്പെട്ട മലപ്പുറം സ്വദേശിയുടെ മൃതദേ​ഹം വീട്ടിലെത്തിച്ചു; ഇതുവരെ മരിച്ചവരുടെ എണ്ണം 14 ആയി

വെൻ്റിലേറ്റിൽ ചികിത്സയിൽ ഇരിക്കെ മരിച്ച പട്ടാമ്പി സ്വദേശി പ്രവീണിൻ്റെ മൃതദേഹവും ബന്ധുക്കൾ ഏറ്റുവാങ്ങി. 30 ശരീര ഭാഗങ്ങളും പൂർണ്ണമായും കത്തിക്കരിഞ്ഞ ഒരു ശരീരവും മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. വെടിക്കെട്ട് അപകടം നടന്ന സ്ഥലത്തുനിന്നും നാലു പേരെ കാണാതായിട്ടുണ്ടെന്ന് തൃശ്ശൂർ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രനാണ് പറഞ്ഞത്. ബന്ധുക്കളിൽ നിന്ന് ഡി എൻ എ സാമ്പിൾ ശേഖരിച്ചിട്ടുണ്ടെന്നും കളക്ടർ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News