
തൃശ്ശൂര്‍ ചാലക്കുടി പരിയാരത്ത് ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് സ്ത്രീകള്‍ മരിച്ചു. നിയന്ത്രണം വിട്ട കാര്‍ കാല്‍നടയാത്രിക്കാരിയെ ഇടിച്ച ശേഷം മതിലിടിച്ചാണ് നിന്നത്.
പതിവായി അപകടങ്ങള്‍ ഉണ്ടാകുന്ന പരിയാരം സി ആര്‍ എസ് വളവിലാണ് പുലര്‍ച്ചെ 6 മണിയോടെ അപകടമുണ്ടായത്. കാല്‍ നടക്കാരി പരിയാരം ചില്ലായി സ്വദേശി അന്നു (70), കാറിലുണ്ടായിരുന്ന കൊന്നക്കുഴി കരിപ്പായി സ്വദേശി ആനി എന്നിവരാണ് അപകടത്തില്‍ മരിപ്പത്
പളളിയിലേക്ക് പോവുകയായിരുന്ന അന്നു റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ ആനിയുടെ കാര്‍ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു.
വളവുള്ള പ്രദേശത്ത് മരത്തില്‍ ഇടിച്ചാണ് കാര്‍ നിന്നത് ഗുരുതരമായി പരിക്കേറ്റ കാറില്‍ ഉണ്ടായിരുന്ന ആനിയടെ ഭര്‍ത്താവ് തോമസിനെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഇതേ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here