തൃശൂരിൽ ഇന്ന് പുലികളിറങ്ങും; പുലിക്കളിക്ക് തയ്യാറെടുത്ത് നഗരം

തൃശ്ശൂർ നഗരത്തിൽ ഇന്ന് പുലികളിറങ്ങും. പുലികളിക്ക് മണിക്കുറുകൾ മാത്രം ശേഷിക്കെ പുലിക്കളി കാണാനുള്ള കാത്തിരിപ്പിലാണ് നാടും നഗരവും. ഓണാഘോഷത്തിൻ്റെ ഭാഗമായി തൃശ്ശൂർ നഗരത്തെ ആവേശത്തിലാക്കുന്ന പുലികളി ഇന്ന് വൈകുന്നേരം 5 മണിക്ക് ആണ് ഫ്ലാഗ് ഓഫ് ചെയ്യുന്നത്. 7 ദേശങ്ങളിൽ നിന്നുള്ള പുലികളി സംഘങ്ങളാണ് തൃശ്ശൂർ നഗരത്തെ ഉത്സവ തിമിർപ്പിലാക്കുക. ഓരോ സംഘത്തിലും 30 മുതൽ 50 വരെ പുലികളും നിശ്ചല ദൃശ്യവും പുലിവണ്ടിയും ചെണ്ടമേളവും ഉണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News