നാരങ്ങാനീരിനെ ചൊല്ലി ത‍ർക്കം ; തൃശ്ശൂരിൽ സംഘർഷം, നിരവധി പേർക്ക് പരുക്ക്

ചിക്കൻ ചില്ലിക്കൊപ്പമുള്ള നാരങ്ങയ്ക്ക് നീര് കുറഞ്ഞതിനെ ചൊല്ലി തൃശ്ശൂരിൽ സംഘർഷം. വടക്കാഞ്ചേരി മിണാലൂരിൽ ഹോട്ടലിലാണ് സംഘർഷം. സംഘർഷത്തിൽ ഉടമക്കും ജീവനക്കാർക്കും ഭക്ഷണം കഴിക്കാൻ എത്തിയവർക്കും ചോദ്യം ചെയ്യാൻ എത്തിയവർക്കും ഉൾപ്പെടെ പരുക്ക്

ഹോട്ടൽ ഉടമയായ മുജീബിന്റെ മൂന്ന് പല്ലുകൾ നഷ്ടമായി. മിണാലൂർ സെലക്റ്റ് ഹോട്ടലിൽ ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. ഹോട്ടലിലെത്തിയ രണ്ട് യുവാക്കൾ ചിക്കൻ ചില്ലിക്ക് ഒപ്പം കൊടുത്ത നാരങ്ങയിൽ ആവശ്യമായ നീരില്ല എന്നുപറഞ്ഞാണ് ആദ്യം ബഹളം തുടങ്ങിയത്.

also read; വർക്കലയിൽ കൊലക്കേസ് പ്രതിയുടെ ആക്രമണം; യുവാവിന് കുത്തേറ്റു

തർക്കം പരിഹരിക്കാൻ ഉടമ ശ്രമിച്ചെങ്കിലും താൽക്കാലികമായി ഇവിടെ നിന്നും മടങ്ങിയ യുവാക്കൾ പിന്നീട് ഏഴംഗ സംഘമായി എത്തി മർദ്ദിച്ചു എന്നാണ് ഹോട്ടലുടമയുടെ പരാതി. ക്രിക്കറ്റ് ബാറ്റും വടികളും ഉൾപ്പെടെ എത്തി ഹോട്ടലിൽ ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് ഹോട്ടൽ ജീവനക്കാരുടെ മൊഴി. ചട്ടുകവും തവികളും ഉപയോഗിച്ച് തങ്ങളെ മർദ്ദിച്ചുവെന്ന് ഭക്ഷണം കഴിക്കാൻ എത്തിയവരും വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News