തൃശ്ശൂർ: കനത്തമ‍ഴയിൽ വീടുകൾ തകർന്നു; കെഎസ്ഇബിക്കും വൻ നഷ്ടം

up and dilli rain

മഴക്കെടുതിയിൽ തൃശ്ശൂർ ജില്ലയിൽ പലയിടങ്ങളിലായി നാശനഷ്ടങ്ങളുണ്ടായി. മെയ് 30ന് ഉച്ചയ്ക്ക് ഒരു മണി വരെയുള്ള കണക്ക് പ്രകാരം നാല് വീടുകൾ പൂർണമായും 177 വീടുകൾ ഭാ​ഗികമായും തകർന്നു. വ്യാഴാഴ്ച പെയ്ത കനത്ത മഴയിൽ മാത്രം ഒരു വീട് പൂർണമായും 13 വീടുകൾ ഭാ​ഗികമായും തകർന്നിട്ടുണ്ട്. ജില്ലയിൽ മെയ് 30 ന് വൈകിട്ട് അഞ്ച് വരെ 7 ക്യാമ്പുകൾ തുറന്നിട്ടുണ്ട്. 18 കുടുംബങ്ങളെയാണ് ക്യാമ്പുകളിലേക്ക് മാറ്റിപാർപ്പിച്ചത്. 17കുട്ടികൾ ഉൾപ്പെടെ 64 പേർ ഈ ക്യാമ്പുകളിൽ താമസിക്കുന്നുണ്ട്.

കെഎസ്ഇബിക്കും മഴയിൽ കനത്ത നഷ്ടം സംഭവിച്ചു. തൃശ്ശൂർ സർക്കിളിൽ 11.62 കോടി രൂപയുടെയും ഇരിങ്ങാലക്കുട സർക്കിളിൽ 17.98 കോടി രൂപയുടെയും നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. ആകെ നഷ്ടം- 29.60 കോടി രൂപ.

ALSO READ; സ്കൂൾ തുറക്കൽ: തയ്യാറെടുപ്പുകൾ യുദ്ധകാലാടിസ്ഥാനത്തിൽ നടക്കുന്നതായി മന്ത്രി വി ശിവൻകുട്ടി

748.82 ലക്ഷം രൂപയുടെ കൃഷി നാശം ജില്ലയിലുണ്ടായതായാണ് കണക്കാക്കുന്നത്. 689.94 ഹെക്ടർ ഭൂമിയിലെ കൃഷി നശിച്ചു. ജില്ലയിലെ 3821 കർഷകർക്കാണ് മഴക്കെടുതിയിൽ നഷ്ടമുണ്ടായത്. 13.78 ലക്ഷം രൂപയുടെ കേടുപാടുകൾ പൊതുമരാമത്ത് വകുപ്പിന്റെ റോഡുകൾക്ക് സംഭവിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News