വിരണ്ടോടിയ ആനയ്ക്ക് വിലക്ക്; എഴുന്നള്ളിപ്പുകൾക്ക് 15 ദിവസത്തെ വിലക്കേർപ്പെടുത്തി വനം വകുപ്പ്

Thrissur Elephant Rampage

തൃശൂർ നഗരത്തിൽ വിരണ്ട് ഓടി വൻ നാശനഷ്ടം വരുത്തിയ ആനയ്ക്ക് എഴുന്നള്ളിപ്പുകൾക്ക് വിലക്കേർപ്പെടുത്തി വനം വകുപ്പ്. 15 ദിവസത്തെ വിലക്കിന് ശേഷം 3 വെറ്റിനറി ഡോക്ടർമാർ ആനയെ പരിശോധിക്കും. തിരുവനന്തപുരം സ്വദേശി ശിവദത്തിന്റേതാണ് ശിവം ലക്ഷ്മി അയ്യപ്പൻ എന്ന ആന ആണ് കഴിഞ്ഞ ദിവസം വിരണ്ട് ഓടി വൻ നാശനഷ്ടം വരുത്തിയത്.

കഴിഞ്ഞ ശനിയാഴ്ച തൃശ്ശൂർ ചെമ്പുക്കാവ് പ്രദേശത്താണ് ആന വിരണ്ടോടി നാശം വരുത്തിയത്. ആന ഉടമ നാശനഷ്ടം നൽകണം. നാശങ്ങളുടെ കണക്കടങ്ങുന്ന റിപ്പോർട്ട് റവന്യൂ വകുപ്പ് നൽകും. അഞ്ച് ഇരുചക്രവാഹനം, രണ്ട് കാറുകൾ, അഞ്ച് വീടുകളുടെ മതിൽ, ഓട്ടോറിക്ഷ, ടൗൺ ഹാളിൻ്റെ മതിൽ എന്നിവയാണ് ആന നശിപ്പിച്ചത്.

ALSO READ: ‘കള്ളക്കഥകൾ ചമച്ചുണ്ടാക്കുന്നത് മാധ്യമധർമ്മത്തിന് ചേർന്നതല്ല’; വ്യാജവാർത്തകൾ ചമച്ച് പാർട്ടിയെയും അണികളെയും താറടിക്കാനുള്ള നീക്കം അപലപനീയമെന്ന് വി ശിവൻകുട്ടി

വടക്കുന്നാഥ ക്ഷേത്രത്തിൽ തൊഴുവിക്കാൻ വേണ്ടിയാണ്‌ ആനയെ കൊണ്ടുവന്നതെന്നാണ്‌ ആനയുമായി ബന്ധപ്പെട്ടവർ പറയുന്നത്‌. തേക്കിൻകാട്‌ മൈതാനത്ത്‌ ഫോട്ടോഷൂട്ട്‌ നടത്തുന്നതിനിടെയാണ്‌ ആന ഇടഞ്ഞോടിയത്‌. മൈതാനിയിൽനിന്ന്‌ പാലസ് റോഡിലേക്കിറങ്ങിയ ആന ടൗൺഹാളിന്‌ മുന്നിലെത്തിയപ്പോഴേക്കും അക്രമാസക്തനായി. വഴിയരികിലെ കാറും ഓട്ടോറിക്ഷയും കുത്തിമറിച്ചിട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News