തൃശൂരിൽ വയോധികയെ കടിച്ചുകൊന്ന തെരുവുനായയെ നാട്ടുകാർ തല്ലിക്കൊന്നു

Stray dog kills elderly woman Thrissur

തൃശൂർ എരുമപ്പെട്ടിയിൽ വയോധികയെ കടിച്ച് കൊന്ന തെരുവ് നായയെ നാട്ടുകാർ ചേർന്ന് തല്ലിക്കൊന്നു. 84 വയസുള്ള കാർത്ത്യായനിയാണ് ഇന്നലെ തെരുവുനായയുടെ ആക്രമണത്തിൽ മരിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.

കിടപ്പ് രോഗിയായ ഇവരുടെ മുഖത്തും ശരീരമാസകലവും നായയുടെ കടിയേറ്റു. കാർത്ത്യായനിയുടെ മകന്‍ മണി സന്ധ്യയോടെ ഭക്ഷണവുമായി എത്തിയപ്പോഴാണ് വയോധികയെ രക്തത്തില്‍ കുളിച്ച് കിടക്കുന്നതായി കണ്ടത്. വയ്യാതെ കിടക്കുന്ന മറ്റൊരു മകൻ ദേവദാസിനും പരുക്കേറ്റിട്ടുണ്ട്. 60 വയസുള്ള ഇദ്ദേഹത്തിന്റെ പരുക്ക് ഗുരുതരമാണ്. നിലവിൽ ചികിത്സയിലാണ് ദേവദാസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News