തൃശ്ശൂര്‍ അച്ഛൻ തീകൊളുത്തിയ മകനും കൊച്ചുമകനും മരിച്ചു

തൃശ്ശൂര്‍ ചിറക്കാക്കോട് തീ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ടു പേർ മരിച്ചു. ചിറക്കാക്കോട് സ്വദേശി ജോജി (40) മകൻ ടെൻഡുൽക്കർ (12) എന്നിവരാണ് മരിച്ചത്. ഗുരുതരാവസ്ഥയിൽ എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇരുവരും. ജോജിയുടെ ഭാര്യ ലിജി ഗുരുതരാവസ്ഥയിൽ തുടരുകയാണ് .

also read:നിപ: സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് കേന്ദ്രസംഘം ജില്ലയില്‍ എത്തി

കുടുംബ വഴക്കിനെ തുടർന്ന് ബുധനാഴ്ച്ച അർധരാത്രിയോടെ ജോജിയുടെ പിതാവ് ജോൺസൺ മകന്റെ കുടുംബത്തെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. തീ കൊളുത്തിയ ശേഷം പിതാവ് ജോൺസണെ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയിരുന്നു . തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ജോൺസണെ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായി തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News