
കേരളജനതയെ ഒന്നാകെ ദുഃഖത്തിലാഴ്ത്തിയ തൃശൂർ വെടിക്കെട്ട് ദുരന്തത്തിന്റെ എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ വ്യാജചിത്രം പ്രചരിപ്പിച്ച പ്രതിപക്ഷ നേതാവ് വിഡി സതീശനെ ട്രോളി പൊതുജനം. തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിന്റേത് എന്ന പേരിൽ പ്രതിപക്ഷ നേതാവ് സ്വന്തം എക്സ് അക്കൗണ്ടിൽ ഇട്ടത് പഴയ ചിത്രം. ഇതോടെ പ്രതിപക്ഷ നേതാവിനെ വിമർശിച്ചും പരിഹസിച്ചും സോഷ്യൽ മീഡിയയിൽ കമന്റുകൾ വ്യാപകമായി.
ഇന്നലെ വൈകുന്നേരത്തോടെയാണ് എക്സിൽ പ്രതിപക്ഷ നേതാവ് ദുരന്തത്തെ പറ്റി പോസ്റ്റ് ഇട്ടത്. “തൃശൂരിലെ പടക്കശാലയിലുണ്ടായ ദാരുണമായ സ്ഫോടനത്തിൽ അഗാധമായി ദുഃഖിക്കുന്നു…ദുഃഖിതരായ കുടുംബങ്ങൾക്ക് എന്റെ ഹൃദയംഗമമായ അനുശോചനം. ദുരിതമനുഭവിക്കുന്ന എല്ലാവർക്കും ശക്തിയും ആശ്വാസവും നൽകണമെന്ന് പ്രാർത്ഥിക്കുന്നു,” എന്നായിരുന്നു ഇംഗ്ലീഷിൽ ഉള്ള പോസ്റ്റിന്റെ ഉള്ളടക്കം. ഇതിനോടൊപ്പം ദുരന്തമുഖത്തെ എന്ന പേരിൽ ഒരു ചിത്രവും അദ്ദേഹം ഇട്ടിരുന്നു.
Deeply saddened by the tragic blast at a firework unit in #Thrissur that claimed six precious lives. My heartfelt condolences to the bereaved families. Praying for strength and solace for all those affected. pic.twitter.com/A52EDky464
— V D Satheesan (@vdsatheesan) April 21, 2026
എന്നാൽ വിദഗ്ധ പരിശോധനയിൽ ഈ ചിത്രം വ്യാജമാണെന്ന് തെളിഞ്ഞു. റിപ്പോർട്ട് പ്രകാരം 2024 ഏപ്രിലിൽ ‘ദി ഹിന്ദുവും’ അതേവർഷം ഒക്ടോബറിൽ ‘ഡെക്കാൻ ഹെറാൾഡും’ പ്രസിദ്ധീകരിച്ച അതെ ചിത്രമാണ് മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിന്റേത് എന്ന പേരിൽ സതീശൻ ഇട്ടത്.
Also Read: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം; പാറമേക്കാവിന്റെ വെടിക്കെട്ട് നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ
ഇതോടെ പ്രതിപക്ഷ നേതാവിനെ പരിഹസിച്ച് അനവധി കമെന്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി. “നുണയിൽ നിന്നും അയാളിനിയും മുക്തമായിട്ടില്ല അതാണ്,” എന്നാണ് തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് സതീശൻ പറഞ്ഞ അനവധി നുണകൾ ഓർമ്മിപ്പിച്ചു ഒരു വ്യക്തി അഭിപ്രായപ്പെട്ടത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

