തൃശൂർ വെടിക്കെട്ട് അപകടത്തെ ‘സവിശേഷ ദുരന്തമായി’ പ്രഖ്യാപിച്ചു; ജുഡീഷ്യൽ അന്വേഷണം നടത്താ‍ൻ നിർദേശം നൽകി സർക്കാർ

thrissur fire cracker accident

തൃശൂർ വെടിക്കെട്ട് അപകടത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. സവിശേഷ ദുരന്തമാണെന്ന് പ്രഖ്യാപിച്ചാൽ മാത്രമേ മറ്റ് സഹായങ്ങൾ ലഭിക്കുകയുള്ളൂവെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. 14 ലക്ഷം രൂപ വീതം മരിച്ചവർക്ക് നൽകും. പരുക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപ നൽകും.

പരുക്കേറ്റവരെ ആറുമാസകാലത്തേക്ക് സർക്കാർ, സ്വകാര്യ ആശുപത്രികളിലോ ചികിത്സ നടത്തുനന്തിനായി സർക്കാർ ഇടപെടുമെന്ന് അദ്ദേഹം പറഞ്ഞു. അതിനുവേണ്ടിയുള്ള പണം സർക്കാർ ചിലവാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.CMDRF നിന്ന് പണം വിനിയോഗിക്കും.

ALSO READ: തൃശൂർ വെടിക്കെട്ട് പുരയിലെ അപകടം: മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ നൽകും, ധനസഹായം പ്രഖ്യാപിച്ച് സർക്കാർ

കെട്ടിടങ്ങൾക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ അതിന്റെ കണക്കെടുക്കാൻ ജില്ലാ കളക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. 50 ലക്ഷം രൂപ ജില്ലാ ഭരണകൂടത്തിന് കൈമാറിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജുഡീഷ്യൽ അന്വേഷണം സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ അധ്യക്ഷനായിരിക്കും. ഇനിയും കണ്ടെത്താനുള്ളവരെ ഉടനെ കണ്ടെത്തും. ഡി എൻ എ പരിശോധിക്കാനായി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള സംഘം തൃശൂരിൽ എത്തിയെന്ന് അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News