തൃശൂർ വെടിക്കെട്ട് പുരയിലെ സ്ഫോടനം: അപകടത്തിൽ മരിച്ചവർക്ക്‌ ആദരാഞ്ജലികളർപ്പിച്ച് എം വി ഗോവിന്ദൻ മാസ്റ്റർ

mv-govindan-

തൃശൂരിൽ വെടിക്കെട്ട്‌ പുരയിലുണ്ടായ അപകടത്തിൽ നിരവധിപേർക്ക്‌ ജീവൻ നഷ്ടമായത് അത്യന്തം ഞെട്ടലുളവാക്കുന്ന വാർത്തയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. അപകടസ്ഥലത്ത്‌ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സർക്കാർ ഫലപ്രദമായ ഇടപെടലുകൾ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം പൊലീസ്‌, ഫയർഫോഴ്സ്‌, ആരോഗ്യ വകുപ്പ്‌ തുടങ്ങി എല്ലാ സംവിധാനങ്ങളും ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങളാണ്‌ സർക്കാർ നടത്തുന്നത്‌ എന്നദ്ദേഹം കൂട്ടിച്ചേർത്തു.

സർക്കാർ സംവിധാനങ്ങളുമായി സഹകരിച്ച്‌ രക്ഷാപ്രവർത്തനത്തിന്‌ രംഗത്തിറങ്ങാൻ ബഹുജനങ്ങളും പാർട്ടി പ്രവർത്തകരും സന്നദ്ധരാകണം അന്നും അദ്ദേഹം സന്ദേശം നൽകി. അപകടത്തിൽ മരിച്ചവർക്ക്‌ ആദരാഞ്ജലികളർപ്പിച്ച ഗോവിന്ദൻ മാസ്റ്റർ കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും വേദനയിൽ പങ്കുചേരുന്നുവെന്നും പറഞ്ഞു.

Also Read: തൃശൂർ വെടിക്കെട്ട് പുരയിലെ സ്ഫോടനം: സർക്കാർ സംവിധാനങ്ങളെയാകെ സജ്ജമാക്കാൻ നിർദ്ദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

തൃശൂരിൽ മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് പുരയിലാണ് സ്ഫോടനം ഉണ്ടായത്. തൃശൂർ പൂരത്തിന്റെ ഭാഗമായി തിരുവമ്പാടിക്ക് വേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമ്മിക്കുന്ന ഇടത്താണ് സ്ഫോടനം നടന്നത്. സ്‌ഫോടനത്തിൽ ഇത് വരെ എട്ടു മരങ്ങളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News