തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

rain school holiday kerala

തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. ജില്ലയിൽ അനുഭവപ്പെട്ട ശക്തമായ മഴയെ തുടർന്നാണ് തീരുമാനം. പ്രൊഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ, കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെ) അവധി ബാധകമാണെന്ന് ജില്ലാ കലക്ടർ ശിഖ സുരേന്ദ്രൻ അറിയിച്ചു. മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകൾക്കും ഇന്റർവ്യൂവിനും ഈ അവധി ബാധകമായിരിക്കില്ല.

ALSO READ: ‘സംഘപരിവാർ അജണ്ടകളെ ശക്തമായി എതിരിടാൻ ഞങ്ങളുണ്ടാവും’; സംയുക്ത പ്രസ്താവനയുമായി പുറത്താക്കിയ സിൻഡിക്കേറ്റ് മെമ്പർമാർ

അതേസമയം സംസ്ഥാനത്ത് ഇന്നത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. അതിശക്തമായ മഴ തുടരും എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പുതുക്കിയ മഴ സാധ്യത പ്രവചനം. ആലപ്പുഴ ജില്ലയിലെ നിലവിലെ പച്ച അലർട്ട് മഞ്ഞ അലർട്ട് ആയി കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉയർത്തി. ഇതോടെ 10 ജില്ലകളിൽ യെല്ലോ അലർട്ട് ആയി. ആലപ്പുഴ കൂടാതെ കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ആണ് അലേർട്ട്. കാസർഗോഡ്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News