
തൃശൂർ പാലപ്പിള്ളി കുണ്ടായിയിൽ പുലിയിറങ്ങി പശുക്കുട്ടിയെ ആക്രമിച്ചു.വാർഡ് മെമ്പർ ഷീല ശിവരാമൻ്റെ പശുക്കുട്ടിയെയാണ് പുലി ആക്രമിച്ചത്.
പശുക്കുട്ടിയുടെ കഴുത്തിലെ മുറിവുകൾ പരിശോധിച്ചതോടെയാണ് പുലിയാണ് ആക്രമിച്ചതെന്ന് വനപാലകർ സ്ഥിരീകരിച്ചത്.
ALSO READ: എറണാകുളത്ത് അമ്മയുടെ അറിവോടെ പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവം; കേസില്‍ വഴിത്തിരിവ്
ഇന്നലെ വൈകിട്ട് നടന്ന ആക്രമണത്തിൽ നാല് മാസം പ്രായമായ പശുക്കുട്ടിയുടെ കഴുത്തിന് പരിക്കേറ്റു. രണ്ട് മാസം മുൻപ് ഇതേ പശുക്കുട്ടിയെ പുലി ആക്രമിച്ചിരുന്നു.ഇത് മൂന്നാം തവണയാണ് ശിവരാമൻ്റെ തൊഴുത്തിൽ പുലിയിറങ്ങുന്നത്.
ENGLISH NEWS SUMMARY: A tiger attacked a calf in Palappilly Kundai, Thrissur. The tiger attacked the calf of ward member Sheela Sivaraman. Forest guards confirmed that the attack was caused by a tiger after examining the wounds on the calf’s neck. A four-month-old calf suffered neck injuries in an attack that took place yesterday evening.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

