തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം; 11പേർ ചികിത്സയിൽ, അ‍ഞ്ചു പേരുടെ നില അതീവ ​ഗുരുതരമെന്ന് ജില്ലാ കളക്ടർ

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ പരുക്കേറ്റ 11 പേർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നതായി ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ. ഇവരിൽ അഞ്ചു പേർ അതീവ ഗുരുതരാവസ്ഥയിലാണ്. 6 പേരുടെ നില തൃപ്തികരം. 3 പേരുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകിയതായും ജില്ലാ കളക്ടർ വ്യക്തമാക്കി.

അഞ്ചു പേരുടെ പോസ്റ്റ്‌ മോർട്ടം കഴിഞ്ഞു. രണ്ട് പേരുടെ മൃതദേഹം തിരിച്ചറിയുന്നതിൽ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. ഈ രണ്ട് മൃതദേഹങ്ങളുടെ ഡിഎൻഎ പരിശോധന നടത്തും. പാലക്കാട്‌, എറണാകുളം മെഡിക്കൽ കോളേജുകളിൽ നിന്ന് കൂടുതൽ ഡോക്ടർമാർ എത്തിയിട്ടുള്ളതായി ജില്ലാ കളക്ടർ പറഞ്ഞു.

അതേസമയം, നിലവിലുള്ള വിവരങ്ങള്‍ അനുസരിച്ച് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ 13 പേരാണ് ഇതുവരെ മരിച്ചത്. ഇരുപതോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. എട്ടു പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.അടിയന്തര സാഹചര്യം നേരിടുന്നതിനായി ദുരന്തനിവാരണ അതോറിറ്റി 50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News