‘മുണ്ടത്തിക്കോടിലേത് ചിന്തിക്കാനാവാത്ത അപകടം, തുടർ ചികിത്സയ്ക്ക് തടസമുണ്ടാവില്ല’ ; കെ രാജൻ

മുണ്ടത്തിക്കോടിലേത് ചിന്തിക്കാനാവാത്ത അപകടം, തുടർചികിത്സയ്ക്ക് തടസമുണ്ടാവില്ല, മികച്ച മെഡിക്കൽ സേവനമാണ് ഒരുക്കിയിട്ടുള്ളതെന്നും റവന്യൂ മന്ത്രി കെ രാജൻ. 5 മൃതശരീരത്തിൻ്റെ പോസ്റ്റ് മോർട്ടം കഴിഞ്ഞു, 11 ബോഡി പാർട്ട് ഓട്ടോപ്സി ചെയ്തു,15 ബോഡി പാർട്ട് ഓട്ടോപ്സി ചെയ്യാനുള്ളതായി കെ രാജൻ പറഞ്ഞു.

ഡിഎൻഎ ടെസ്റ്റ് വേഗത്തിൽ നടത്തും. പാലക്കാട്‌, എറണാകുളം മെഡിക്കൽ കോളേജുകളിൽ നിന്ന് കൂടുതൽ ഡോക്ടർമാർ എത്തിയിട്ടുണ്ട്.
4 സ്ഥലത്ത് കൺഡ്രോൾ റൂം ആരംഭിച്ചു. ധനസഹായം കാബിനറ്റ് ഇന്ന് തീരുമാനിക്കുമെന്നും കെ രാജൻ വ്യക്തമാക്കി.

ALSO READ; തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം; 11പേർ ചികിത്സയിൽ, അ‍ഞ്ചു പേരുടെ നില അതീവ ​ഗുരുതരമെന്ന് ജില്ലാ കളക്ടർ

അതേസമയം, നിലവിലുള്ള വിവരങ്ങള്‍ അനുസരിച്ച് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ 13 പേരാണ് ഇതുവരെ മരിച്ചത്. ഇരുപതോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. എട്ടു പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.അടിയന്തര സാഹചര്യം നേരിടുന്നതിനായി ദുരന്തനിവാരണ അതോറിറ്റി 50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News