തൃശൂർ മൂർക്കനിക്കര കൊലപാതകത്തിൽ ഒരു പ്രതി കൂടി പിടിയിൽ

തൃശൂർ മൂർക്കനിക്കര കൊലപാതകത്തിൽ ഒരു പ്രതി കൂടി പിടിയിൽ. കൊഴുക്കുള്ളി സ്വദേശി വിശ്വജിത്ത് ആണ് പിടിയിലായത്. നാലു പ്രതികൾ നേരത്തെ പിടിയിലായിരുന്നു. മറ്റൊരു പ്രതിയായ ബ്രഹ്മജിത്തിനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

ALSO READ: സരോജിനി ബാലാനന്ദന്റെ മൃതദേഹം സംസ്‌ക്കരിച്ചു

അതേസമയം, തൃശൂർ കൊലപാതകത്തിൽ അക്ഷയ്, അനന്തകൃഷ്ണൻ, ജിഷ്ണു, ശ്രീരാജ് എന്നിവരാണ് നേരത്തെ പിടിയിലായത്. കഴിഞ്ഞ ദിവസമായിരുന്നു മൂർക്കനിക്കര ദേശകുമ്മാട്ടിക്കിടെ കത്തി കുത്തേറ്റ് മുളയം സ്വദേശി അഖിൽ മരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here