
ബംഗളൂരുവിൽ ലൈംഗിക അതിക്രമം ചെറുക്കുന്നതിനിടെ ആക്രമണത്തിന് ഇരയായ തൃശ്ശൂർ സ്വദേശിനി മരിച്ചു. വാടാനപ്പള്ളി സ്വദേശിനിയായ 47കാരിയാണ് മരിച്ചത്. നായ്ക്കളെ പരിചരിക്കാൻ ബംഗളൂരുവിലേക്ക് ജോലിക്ക് പോയ 47കാരിക്ക് നേരെ കഴിഞ്ഞ മാസം മൂന്നാം തീയതിയാണ് ആക്രമണം ഉണ്ടായത്
ബംഗളൂരു സ്വദേശിയും മലയാളിയുമായ ദീപക് കൃഷ്ണനാണ് ആക്രമിച്ചത്. ഇയാൾ സ്ത്രീയോട് ലൈംഗികാതിക്രമം നടത്താൻ ശ്രമിക്കുകയും, അത് ചെറുക്കുന്നതിനിടെ ഗുരുതരമായി ആക്രമിക്കുകയും ആയിരുന്നു. ഒളിവിലായ ദീപക്കിനായി പോലീസ് തിരച്ചിൽ തുടരുകയാണ്.
to be updated…

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

