നവജാത ശിശുക്കളെ കുഴിച്ചു മൂടിയ സംഭവം: ഗര്‍ഭം സംശയിച്ച അയല്‍വാസികൾക്കെതിരെ അപവാദ പ്രചാരണമെന്ന് പറഞ്ഞ് അനീഷയുടെ കുടുംബം പൊലീസിനെ സമീപിച്ചിരുന്നതായി റിപ്പോർട്ട്

puthukkad murder

പുതുക്കാട് നവജാത ശിശുക്കളെ കുഴിച്ചു മൂടിയ സംഭവത്തിൽ കൂടൂതൽ വിവരങ്ങൾ പുറത്ത്. 12 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ മാതാവ് ഇന്നലെ കുറ്റം സമ്മതിച്ചിരുന്നു. ഗര്‍ഭം സംശയിച്ച അയല്‍വാസികൾക്കെതിരെ അപവാദ പ്രചാരണം എന്നു പറഞ്ഞ് അനീഷയുടെ കുടുംബം പൊലീസിനെ സമീപിച്ചിരുന്നു. 2021 ല്‍ ആദ്യ ഗര്‍ഭകാലത്തായിരുന്നു സംഭവം. അയല്‍വാസി ഗിരിജയാണ് അനീഷ ഗര്‍ഭണിയാണ് എന്ന സംശയം അനീഷയുടെ കുടുംബവുമായി പങ്കുവെച്ചത്. എന്നാൽ അപവാദം പ്രചരിപ്പിക്കുന്നു എന്ന് പറഞ്ഞ് വെള്ളിക്കുളങ്ങര പൊലീസിനെ സമീപിക്കുകയായിരുന്നു അനീഷയുടെ കുടുംബം. പൊലീസ് മധ്യസ്ഥതയില്‍ അന്ന് പ്രശ്നം പറഞ്ഞു തീര്‍ത്തു.

അയഞ്ഞ വസ്ത്രങ്ങൾ ധരിച്ചാണ് ഗര്‍ഭണിയാണെന്ന വിവരം അനീഷ മറച്ചുവെച്ചത്. ശരീരഘടനയിലെ മാറ്റം ചോദിച്ചവരോട് ഹോർമോൺ വ്യതിയാനം എന്നാണ് അനീഷ പറഞ്ഞിരുന്നത്. മകൾ ഗര്‍ഭണിയായിരുന്നുവെന്ന വിവരം അറിയില്ലായിരുന്നു എന്നാണ് അനീഷയുടെ അമ്മ പറയുന്നത്.

ALSO READ: മഴ തണുത്തു; ഇന്നത്തെ മുന്നറിയിപ്പുകൾ അറിയാം

കൊലപാതകത്തിന് പ്രേരിപ്പിച്ചതും ഗൂഢാലോചന നടത്തിയതും ആൺസുഹൃത്തായ ഭവിനാണെന്നും കണ്ടെത്തി. രണ്ടാമത്തെ കുട്ടിയുടേത് കൊലപാതകമായിരുന്നു എന്ന് നേരത്തെ കണ്ടെത്തിയിരുന്നു. അതിനിടെയാണ് ആദ്യത്തെ കുട്ടിയുടെ മരണവും കൊലപാതകമെന്ന് അനിഷ സമ്മതിച്ചത്. രണ്ട് സംഭവങ്ങളിലും രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. ഭവിനും അനീഷക്കുമെതിരെ കൊലപാതകം, ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്. ഇവരുടെ അറസ്റ്റും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

2021 നവംബർ 6 നായിരുന്നു ആദ്യത്തെ കുട്ടിയെ കൊലപ്പെടുത്തിയത്. കൊലനടത്തിയ അന്ന് തന്നെ യുവതി കുഞ്ഞിനെ സ്വന്തം വീട്ടുവളപ്പിൽ കുഴിച്ചു മൂടി. 8 മാസത്തിന് ശേഷം കുഴി തോണ്ടി അസ്ഥികൾ പുറത്തെടുത്ത് ഭവിന് കൈമാറി. 2024 ഓഗസ്റ്റ് 29 നാണ് രണ്ടാമത്തെ കുട്ടിയെ കൊലപ്പെടുത്തിയത്. തുണിയിൽ പൊതിഞ്ഞ് സൂക്ഷിച്ച കുഞ്ഞിന്‍റെ മൃതദേഹം ഓഗസ്റ്റ് 30 ന് അനീഷ ഭവിന്‍റെ വീട്ടിലെത്തിച്ചു. ഭവിന്‍റെ വീടിന് പിന്നിലെ തോട്ടിൽ കുഴിച്ചു മൂടിയ മൃതദേഹം 4 മാസങ്ങൾക്ക് ശേഷമാണ് പുറത്തെടുത്തത്.

ഇന്നലെ രാത്രി 12.30 നാണ് ഭവിൻ അസ്ഥികളുമായി പൊലീസ് സ്റ്റേഷനിൽ എത്തിയത്. ഭവിനും അനീഷയും പരിചയപ്പെട്ടത് ഫേസ്ബുക്കിലൂടെയാണെന്നും 2020 മുതൽ ഇരുവരും തമ്മിൽ പരിചയം ഉണ്ടെന്നും പൊലീസ് പറഞ്ഞു. രണ്ടാമത്തെ പ്രസവത്തിന് ശേഷം ഇരുവരും പിണങ്ങി. അനീഷ മറ്റൊരു ബന്ധത്തിലേക്ക് പോയാൽ അതിനെ എതിർക്കാനായാണ് അസ്ഥികൾ സൂക്ഷിച്ചിരുന്നത്. ഇന്നലെ രാത്രി അനീഷയെ വിളിച്ച് കിട്ടാതായതോടെയാണ് പ്രകോപിതനായ ഭവിൻ മദ്യപിച്ച് അസ്ഥികളുമായി പുതുക്കാട് പൊലീസ് സ്റ്റേഷനിൽ എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News