തൃശ്ശൂരിൽ നവജാത ശിശുക്കളെ കുഴിച്ചുമൂടി; അസ്ഥിയുമായി യുവാവ് പൊലീസ് സ്റ്റേഷനിൽ

New Born Babies burial Thrissur

തൃശ്ശൂർ: പുതുക്കാട് വെള്ളികുളങ്ങരയിൽ നവജാത ശിശുക്കളെ കുഴിച്ചുമൂടിയതായി വെളിപ്പെടുത്തൽ. അസ്ഥിയുമായി പൊലീസ് സ്റ്റേഷനിലെത്തിയ യുവാവാണ് വെളിപ്പെടുത്തൽ നടത്തിയത്. 25 വയസ്സുള്ള ഭവിൻ എന്ന യുവാവാണ് അസ്ഥിയുമായി പൊലീസ് സ്റ്റേഷനിൽ എത്തിയത്.

മരിച്ച രണ്ടു കുട്ടികളുടെയും അസ്ഥി എടുത്ത് സൂക്ഷിച്ചതായും യുവാവ് വെളിപ്പെടുത്തി. അവിവാഹിതരായ യുവാവിനും യുവതിക്കും ജനിച്ച കുഞ്ഞുങ്ങളെയാണ് കുഴിച്ചുമൂടിയത്. ഇയാളുടെ മൊഴിയെ തുടർന്ന് പുതുക്കാട് പൊലീസ് യുവതിയെ കുടി കസ്റ്റഡിയിലെടുത്തു. ഇരുവരെയും ചോദ്യം ചെയ്തു വരികയാണ്.

Also Read: 5 ലിറ്റർ ചാരായവും 147 ലിറ്റർ കള്ളുമായി കോൺ​ഗ്രസ് പ്രാദേശിക നേതാവ് എക്സൈസ് പിടിയിൽ

ആമ്പല്ലൂർ സ്വദേശിയായ യുവാവാണ് പൊലീസ് സ്റ്റേഷനിലെത്തിയത്. കുഞ്ഞിൻറെ അമ്മ വെള്ളിക്കുളങ്ങര സ്വദേശി അനീഷ (22) യെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

രണ്ടു കുട്ടികളെയാണ് കുഴിച്ചുമൂടിയത്. ആദ്യപ്രസവം നടന്നത് 2021ലായിരുന്നു. വീട്ടിലെ ശുചിമുറിയിൽ പ്രസവിച്ച കുട്ടിയെ അനീഷ രഹസ്യമായി വീട്ടു വളപ്പിൽ കുഴിച്ചിടുകയായിരുന്നു. രണ്ടാം പ്രസവം 2024 ലായിരുന്നു. യുവതിയുടെ വീട്ടിലെ മുറിയിൽ പ്രസവിച്ചതിനു ശേഷം രണ്ടാമത്തെ കുട്ടിയെ സ്കൂട്ടറിൽ അനീഷ ഭവിൻറെ വീട്ടിലെത്തിച്ചതിനു ശേഷം അവിടെയാണ് കുഴിച്ചിട്ടത്.

ഇന്ന് പുലർച്ചെ രണ്ടുമണിക്ക് പൊലീസ് സ്റ്റേഷനിലെത്തിയാണ് ഭവിൻ വെളിപ്പെടുത്തൽ നടത്തിയത്. പ്രസവ സമയത്ത് തന്നെ രണ്ട് കുഞ്ഞുങ്ങളും മരിച്ചെന്നാണ് ഇവരുടെ മൊഴി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News