തൃശൂരിൽ പാർട്ടി അക്കൗണ്ട്  മരവിപ്പിച്ച നടപടി ബിജെപി താല്പര്യത്തിൽ ഇ ഡി നടത്തിയത്: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

തൃശൂരിൽ പാർട്ടി അക്കൗണ്ട്  മരവിപ്പിച്ച നടപടി ബിജെപി താല്പര്യത്തിൽ ഇ ഡി നടത്തിയതെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍.  ഇതിനെ മാധ്യമങ്ങൾ തെറ്റായി പ്രചരിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

കൃത്യമായ കണക്കുകൾ അദായ നികുതി വകുപ്പിന് നൽകുന്ന പാർട്ടിയാണ് സിപിഐഎം. രാജ്യത്ത് സിപിഐഎമ്മിന് ഒറ്റ പാൻ നമ്പർ ആണ് ഉള്ളത്. AAATC0400A ആണ് പൻ നമ്പർ. ബാങ്ക് ഓഫ് ഇന്ത്യയിൽ ആണ് അക്കൗണ്ട് ഉള്ളത്. അവരാണ് തെറ്റായ പൻ നമ്പർ രേഖപ്പെടുത്തിയത്. T ക്കു പകരം J എന്നാണ് ബാങ്ക് രേഖപ്പെടുത്തിയതെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Also Read:   കേജ്‌രിവാളിന്‍റെ ജാമ്യം; ഇ ഡിക്കേറ്റ കനത്ത തിരിച്ചടി: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

മാർച്ച്‌ 5 ന് ബാങ്കിൽ പരിശോധിച്ച അദായ നികുതി ഉദ്യോഗസ്ഥർ അക്കൗണ്ട് മരവിപ്പിച്ചു. പിൻവലിച്ച പണം ചിലവാക്കരുത് എന്ന് ആവശ്യപ്പെട്ടു.  നിയമനുസൃതം നടത്തിയ ഇടപാട് തടയുന്നത്തിന് ആദായ നികുതി വകുപ്പിന് അവകാശം ഇല്ല. എന്നാൽ തെരഞ്ഞെടുപ്പ് സമയത്ത് വേറെ ഒരു ചർച്ച വേണ്ട എന്നത് കൊണ്ട് പണം ചിലവാക്കിയില്ല. പിന്നീട് ബാങ്ക് അധികൃതർ തന്നെ ബാങ്കിന് പറ്റിയ വീഴ്ചയാണെന്ന് സമ്മതിച്ചു. 18.4.24 ന് ബാങ്ക് തെറ്റ് സമ്മതിച്ച് കത്തും നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി.

പണവുമായി ബാങ്കിൽ എത്താൻ ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി പണവുമായി എത്തി.ഇതിനെയാണ് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ വാർത്ത നൽകിയതെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ വ്യക്തമാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here