
തൃശൂർ ആളൂരിൽ പൊലീസ് ജീപ്പിടിച്ച് വിദ്യാർഥി മരിക്കുകയും മറ്റൊരു വിദ്യാർഥിക്ക് ഗുരുതരമായി പരുക്കേൽക്കുയും ചെയ്ത സംഭവത്തിൽ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. ആളൂരിൽ നടന്ന യോഗം മുൻ ഉന്നത വിദ്യഭ്യാസ മന്ത്രി ആർ. ബിന്ദു ടീച്ചർ ഉദ്ഘാടനം ചെയ്തു. വിഷയത്തിൽ തുടർ നടപടികൾ ആലോചിക്കുന്നതിനായാണ് യോഗം ചേർന്നത്.
കഴിഞ്ഞ മാസം 15നാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. ആളൂർ സ്വദേശി 16 വയസുകാരൻ ജൂവിനും സുഹൃത്ത് അനന്തുവും സഞ്ചരിച്ച ഇലക്ട്രിക് സ്കൂട്ടർ ആളൂർ – പേട്ട ഭാഗത്ത് വച്ചാണ് അപകടത്തിൽപെട്ടത്. അമിത വേഗതയിൽ എത്തിയ പൊലീസിൻ്റെ ഡാൻസാഫ് സംഘം സഞ്ചരിച്ച വാഹനം കുട്ടികളുടെ ഇലക്ട്രിക് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.
ALSO READ: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സാനിഷേധം; ഡോക്ടർമാർ തിരിഞ്ഞുനോക്കിയില്ലെന്ന് ആരോപണം
തുടർന്ന് ചികിത്സയിൽ ഇരിക്കേ കഴിഞ്ഞ 23ന് ജൂവിൻ മരിച്ചു. ഒപ്പമുണ്ടായിരുന്ന അനന്തു ഇപ്പോഴും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി എടുക്കണം എന്നും രണ്ടു പേരുടെയും കുടുംബത്തിന് നഷ്ടപരിഹാരം ഉടൻ ലഭ്യമാക്കണമെന്നും യോഗത്തിൽ ആവശ്യപ്പെട്ടു. ഇതേ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കൂട്ടായ്മയുടെ നേതൃത്വത്തിൽ ജനകീയ പ്രക്ഷോഭം നടത്താനും തീരുമാനമായി.
അപകടത്തെ തുടർന്ന് രണ്ട് കുട്ടികളുടെയും കുടുംബത്തിന് ലക്ഷങ്ങളാണ് ആശുപതിയിൽ ചെലവാക്കേണ്ടി വന്നത്. അപകട നടന്ന ദിവസം പൊലീസ് ജീപ്പ് അമിത വേഗതയിൽ ആയിരുന്നു സഞ്ചരിച്ചതെന്ന് നാട്ടുകാരും സാക്ഷ്യപ്പെടുത്തിയിരുന്നു. ഇലക്ട്രിക് സ്കൂട്ടറിൽ സഞ്ചരിച്ച കുട്ടികൾ ഹെൽമറ്റ് വയ്ക്കാത്തത് അപകടത്തിൻ്റെ ആക്കം കൂട്ടി എന്ന് കാണിച്ച് കേസ് ഒതുക്കി തീർക്കാനാണ് ശ്രമമെന്ന് കുടുംബം ആരോപിച്ചിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

