പൂരം നടത്താമെന്ന് തിരുവമ്പാടിയും പാറമ്മേൽക്കാവും; വെടിക്കെട്ട് ഒഴിവാക്കാം, 24 വരെ ദുഖാചരണം നടത്തും

thrissur pooram

തൃശൂരിൽ ഇന്നലെയുണ്ടായ നാടിനെ നടുക്കിയ അപകടത്തിൻ്റെ പശ്ചാത്തലത്തിൽ തൃശൂർ പൂരം ആചാരപരമായ ചടങ്ങുകളാക്കി നടത്താൻ പാറമ്മേൽക്കാവിൻ്റെ യോ​ഗത്തിൽ തീരുമാനിച്ചു. ആചാരപരമായ ചടങ്ങുകളും കുടമാറ്റവും നടത്താനും വെടിക്കെട്ട് ഒഴിവാക്കാനും തീരുമാനിച്ചു.

അതേ സമയം പൂരം നടത്താമെന്നും 24 വരെ ദുഖാചരണം നടത്തുമെന്നും തിരുവമ്പാടി ദേവസ്വവും അറിയിച്ചു. അതുവരെ വെളിച്ചങ്ങൾ കൊണ്ടുള്ള അലങ്കാരം ഒഴിവാക്കും. ഈ ദിവസങ്ങളിൽ പറയെടുപ്പ് മാത്രം നടക്കുമെന്നും 25, 26 തീയതികളിൽ പൂരം എങ്ങനെയാണോ അതുപോലെ ആഘോഷിക്കുമെന്നും തിരുവമ്പാടിയുടെ യോ​ഗത്തിലും തൂരുമാനിച്ചു. യോ​ഗ തീരുമാനങ്ങൾ നാളെ നടക്കുന്ന ഉന്നത തലയോഗത്തിൽ ജില്ലാ ഭരണകൂടത്തേയും സർക്കാരിനേയും അറിയിക്കും.

Also read: തൃശൂർ വെടിക്കെട്ടുപുര അപകടം: ഒൻപത് മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി; ചികിത്സയിലുള്ളവരിൽ അപകടനില തരണം ചെയ്യാത്തവരും

ഇന്നലെയാണ് തൃശൂർ പൂരത്തോടനുബന്ധിച്ചുള്ള വെടിക്കെട്ടിൻ്റെ ഭാ​ഗമായി പടക്കം നിർമ്മിക്കുന്നതിനിടെ വെടിക്കെട്ട് പുരയിൽ സ്ഫോടനമുണ്ടായത്. പതിനാല് പേരാണ് ഇതിനോടകം ദുരന്തത്തിൽ മരിച്ചിരിക്കുന്നത്. നിരവധി ശരീര ഭാ​ഗങ്ങളും സംഭവ സ്ഥലത്ത് നിന്നും കണ്ടെത്തി. ആശുപത്രിയിൽ കഴിയുന്നവരിൽ പലരുടേയും നില ​ഗുരുതരമായിത്തന്നെ തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News