പൂരങ്ങളുടെ പൂരം… തൃശൂർ പൂരത്തിന് ഇന്ന് തുടക്കം; വെടിക്കെട്ടില്ല, കുടമാറ്റം 15 മിനിറ്റ് മാത്രം

Thrissur Pooram end today

പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് ഇന്ന് തുടക്കം. ആദ്യഘടക പൂരമായ കണിമംഗലം ശാസ്താവ് രാവിലെ 7 മണിയോടെ എഴുന്നള്ളും. തുടർന്ന് 7 ദേശക്ഷേത്രങ്ങളും എഴുന്നള്ളും.

പകൽ 11 മണിക്ക് ശേഷമാണ് തിരുവമ്പാടിയുടെ മഠത്തിൽ വരവ് നടക്കുക. ഉച്ചയ്ക്ക് രണ്ടുമണിക്ക് ശേഷം ഇലഞ്ഞിത്തറമേളം അരങ്ങേറും. വൈകീട്ട് 5 മണിക്ക് ശേഷം തെക്കോട്ട് ഇറക്കത്തിന് ശേഷം 5 മണിക്ക് കുടമാറ്റവും നടക്കും. ഇത്തവണ 15 മിനിറ്റ് മാത്രമാണ് കുടമാറ്റം നടക്കുക. കുടമാറ്റത്തിൽ 15 ആനകളും അണിനിരക്കും.

ALSO READ: കണക്കുകൾ ഒന്നും ശരിയാവുന്നില്ലല്ലോ..! വയനാടിനായി ഫണ്ട് പിരിക്കാൻ എടുത്ത ആപ്പും മുക്കിയ കണക്കും പുറത്തുവന്ന സ്ഥിതിയ്ക്ക്, ഈ കഥയ്ക്ക് ഉത്തരം ചൊല്ലുമോ കോൺഗ്രസേ ?

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം നടന്ന സാഹചര്യത്തിലാണ് ആർഭാ​ടം ഒഴിവാക്കി തൃശൂർ പൂരം നടത്താൻ തീരുമാനിച്ചത്. ദേവസ്വം മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോ​ഗത്തിലായിരുന്നു തീരുമാനം കൈക്കൊണ്ടത്. അപകടം നടന്ന സാഹചര്യത്തിൽ വെടിക്കെട്ട് ഒഴിവാക്കാനും തീരുമാനിച്ചു. ആചാരപരമായ ആഘോഷങ്ങൾ മാത്രം ആയിരിക്കും ഇത്തവണ നടക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist