ഇനി അടുത്ത പൂരത്തിന് കാണാ ട്ടാ…; തൃശൂർ പൂരത്തിന് സമാപനം

Thrissur Pooram closing ceremony

വിശ്വപ്രസിദ്ധമായ തൃശൂർ പൂരത്തിന് സമാപനം. ഉപചാരം ചൊല്ലിപ്പിരഞ്ഞതോടെ പൂരത്തിന് സമാപനമായി. പാറമേക്കാവ് – തിരുവമ്പാടി ഭഗവതിമാരുടെ തിടമ്പേറ്റി പടിഞ്ഞാറേ നടയിൽ ശ്രീമൂലസ്ഥാനത്തെത്തിയാണ്‌ ഉപചാരം ചൊല്ലിയത്. 15 ആനകളും പാണ്ടിമേളവുമായി മണികണ്ഠനാൽ പന്തലിൽനിന്ന് പാറമേക്കാവും നായ്ക്കനാൽ പന്തലിൽനിന്ന് തിരുവമ്പാടിയും എത്തി, ആവേശപൂർവം പൂരത്തിനും കൊടിയിറക്കമായി. അടുത്ത പൂരത്തിന്‌ കാണാമെന്ന്‌ ജനാവലിയും പ്രഖ്യാപിച്ചു.

രാത്രി ഉത്രം വിളക്കോടെയാണ് കൊടിയിറക്കുക. 2027 ഏപ്രിൽ 17ന് അടുത്ത പൂരം കൊടിയോറും. ഇത്തവണ ആർഭാഢങ്ങൾ ഒഴിവാക്കിയായിരുന്നു പൂരം നടന്നത്. വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ 17 മനുഷ്യർക്ക് ജീവൻ നഷ്ടമായ സാഹചര്യത്തിൽ പൂരത്തിൽ വെടിക്കെട്ട് ഒഴിവാക്കിയിരുന്നു. ഉപചാരം ചൊല്ലലിന്‌ ശേഷമുള്ള വെടിക്കെട്ടും ഉണ്ടായില്ല.

ALSO READ: ‘പൂരത്തിൽ ഇല്ലാത്ത വെടിക്കെട്ട് കോൺ​ഗ്രസിൽ’; മുഖ്യമന്ത്രി ചർച്ചയിൽ നേതാക്കളെ പരിഹസിച്ച് കെ മുരളീധരൻ

നാടിനെ നടുക്കിയ ദുരന്തം ദിവസങ്ങൾ പിന്നിടുമ്പോൾ അപകടത്തിൽ പെട്ടവരിൽ 17 പേരാണ് മരണമടഞ്ഞത്. ഇന്നലെ രാത്രി എടപ്പാൾ സ്വദേശി ഉണ്ണികൃഷ്ണൻ്റെ മരണം സ്ഥിരീകരിച്ചു. അപകടത്തിൽ 60 ശതമാനത്തോളം പൊള്ളൽ ഏറ്റ ഉണ്ണികൃഷ്ണൻ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഉണ്ണികൃഷ്ണൻ്റെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

ഏറ്റവും ഒടുവിൽ കുണ്ടന്നൂർ സ്വദേശിയും ചീരാത്ത് രാജൻ്റെ മകനുമായ, 29 വയസുള്ള രാഗേഷാണ് മരണപ്പെട്ടത്. രാഗേഷിന് 40 ശതമാനത്തോളം പൊള്ളൽ ഏറ്റിരുന്നു. ഇവർ മരണപ്പെടുന്നതിന് മുൻപേ തിരുവമ്പാടി വെടിക്കെട്ട് ലൈസൻസ് ഉടമ മുണ്ടത്തിക്കോട് സതീഷും മരണപ്പെട്ടിരുന്നു. അപകടത്തിൽ സതീഷിന് 90 ശതമാനത്തോളം പൊള്ളൽ ഏറ്റിരുന്നു.

അതേ സമയം ഇനി തീവ്രപരിചരണ വിഭാഗത്തിൽ രണ്ടു പേരാണ്  ചികിത്സയിൽ ഉള്ളത്. അപകട സ്ഥലത്ത് നിന്ന് രേഖരിച്ച ശരീര ഭാഗങ്ങളുടെ ഡിഎൻഎ ടെസ്റ്റ് ഉൾപ്പെടെ പരിശോധിക്കുന്നത് പുരോഗമിക്കുകയാണ്. ഉടനെ തന്നെ ഡിഎൻഎ ഫലം പുറത്തു വരും. തിരിച്ചറിയാനുള്ളവരെ ഉടനെ തിരിച്ചറിയാനാകുമെന്നാണ് മെഡിക്കൽ സംഘത്തിൻ്റെ പ്രതീക്ഷ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News