തൃശൂർ പൂരം നടത്തിപ്പിൽ അന്തിമ തീരുമാനം എന്താകും? നിർണായകയോഗം ഇന്ന്

Thrissur Pooram decision meeting

തൃശൂർ പൂരം നടത്തിപ്പിൽ അന്തിമ തീരുമാനം കൈക്കൊള്ളാനുള്ള നിർണായക യോഗം ഇന്ന് ചേരും. വ്യാഴാഴ്ച രാവിലെ പത്തരയ്ക്ക് തൃശൂർ കലക്ടറേറ്റിലാണ് യോഗം. മന്ത്രിമാരും തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും.

പൂരം നടത്തണം എന്ന നിലപാടിലാണ് തിരുവമ്പാടിയും പാറമേക്കാവും. സാമ്പിൾ വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താം എന്ന അഭിപ്രായമാണ് പാറമേക്കാവ് വിഭാഗം പങ്കുവെച്ചത്. സാമ്പിൾ ഒ‍ഴിവാക്കി, മറ്റ് വെടിക്കെട്ട് നടത്തണമെന്നാണ് പാറമേക്കാവ് അറിയിച്ചത്. ആചാരപരമായി പൂരം നടത്തണം എന്ന നിലപാട് തിരുവമ്പാടിയും വ്യക്തമാക്കിയത്.

ALSO READ: അവസാനം ചോദിച്ചതും മകൻ എവിടെ എന്ന്; മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ കാണാതായ ഗിരീഷിന്റെ അമ്മ മരിച്ചു

ഈ മാസം 24-ാം തീയതി വരെ ദുഖാചരണം നടത്താനാണ് തിരുവമ്പാടിയുടെ തീരുമാനം. ഈ ദിവസങ്ങളിൽ പറയെടുപ്പ് മാത്രം നടത്തും. പൂര ചമയ പ്രദർശനം ഒരു ദിവസത്തിലേക്ക് ചുരുക്കും. ഇരുവിഭാഗത്തിന്റെ പ്രതിനിധികളും ഇന്ന് സർക്കാരിനെ നിലപാട് അറിയിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News