കേന്ദ്ര നിലപാട് വൈകുന്നതിനാൽ തൃശൂർ പൂരം വെടിക്കെട്ട് പ്രതിസന്ധിയിൽ

കേന്ദ്ര നിലപാട് വൈകുന്നതിനാൽ തൃശൂർ പൂരം വെടിക്കെട്ട് പ്രതിസന്ധിയിൽ. വെടിക്കെട്ട് സംബന്ധിച്ച് കഴിഞ്ഞ ഒക്ടോബറിൽ കേന്ദ്രസർക്കാർ നടത്തിയ പെസോ നിയമ ഭേദഗതിയിൽ ഇളവ് ആവശ്യപ്പെട്ട് ദേവസ്വങ്ങൾ കേന്ദ്രസർക്കാരിനെ സമീപിച്ചെങ്കിലും ഇതുവരെ തീരുമാനമെടുത്തിട്ടില്ല. കേന്ദ്ര സഹമന്ത്രിയും തൃശ്ശൂർ എംപിയുമായ സുരേഷ് ഗോപിയുടെ വകുപ്പിന് കീഴിലുള്ള പെസോയാണ് ഭേദഗതിയിൽ ഇളവ് നൽകേണ്ടത്.

2024 ഒക്ടോബർ മാസത്തിലാണ് വെടിക്കെട്ട് സംബന്ധിച്ച് കേന്ദ്രസർക്കാർ പെസോ നിയമ ഭേദഗതി നടത്തിയത്. ഫയർ ലൈനിലേക്ക് മാഗസണിൽ നിന്ന് 200 മീറ്റർ അകലം എന്ന ഭേദഗതിയാണ് തൃശ്ശൂർ പൂരം വെടിക്കെട്ടിന് പ്രതിസന്ധി ആയിരിക്കുന്നത്. നിയമഭേദഗതിയിൽ ഇളവ് ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി പീയൂഷ് ഗോയലിനെ കണ്ട് നിവേദനം സമർപ്പിച്ചെങ്കിലും ഇതുവരെയും തീരുമാനമായിട്ടില്ല. പൂരം കൊടിയേറ്റത്തിന് 32 ദിവസം മാത്രം അവശേഷിക്കെ കേന്ദ്രം നിലപാട് വൈകിപ്പിക്കുന്നത് ആശങ്കാജനകമാണ് എന്നാണ് ദേവസ്വം പ്രതിനിധികൾ പറയുന്നത്.

Also read: തമ്മില്‍ത്തല്ലും പോസ്റ്റല്‍ വിവാദവും ഒരുവശത്ത്; അതിനിടെ ബിജെപി സമ്പൂര്‍ണ കോര്‍ കമ്മറ്റി യോഗം തിരുവനന്തപുരത്ത്

സംസ്ഥാന സർക്കാരിൻറെ ഭാഗത്തുനിന്നുള്ള കാര്യങ്ങളിലെല്ലാം വ്യക്തത വന്നുവെന്നും അവലോകനയോഗങ്ങൾ തൃപ്തികരമാണെന്നും പാറമേക്കാവ് ദേവസ്വം സെക്രട്ടറി രാജേഷ് പറഞ്ഞു. കേന്ദ്ര സഹമന്ത്രിയും തൃശൂർ എംപിയായ സുരേഷ് ഗോപിയുടെ വകുപ്പിന് കീഴിലുള്ള പെസോയാണ് ഭേദഗതിയിൽ ഇളവ് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത്. എന്നാൽ, പെസോയുടെ ഭാഗത്തുനിന്ന് ഇതുവരെയും ഇളവ് ഉണ്ടായിട്ടില്ല. ഇത് പൂരം വെടിക്കെട്ടിനെ പ്രതിസന്ധിയിൽ ആക്കിയിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News