
കേന്ദ്രസർക്കാർ നിയമ ഭേദഗതിയിൽ ആശങ്കയിലായ തൃശൂർ പൂരം വെടിക്കെട്ട് ഗംഭീരമായി നടത്തുമെന്ന ഉറപ്പുമായി സംസ്ഥാന സർക്കാർ. സുരക്ഷയിൽ വിട്ടുവീഴ്ചയില്ലാതെ തൃശൂർ പൂരം വെടിക്കെട്ട് ഗംഭീരമായി നടത്തുമെന്ന് മന്ത്രി അഡ്വ. കെ രാജനും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവും അറിയിച്ചു.
കേന്ദ്രസർക്കാർ നടത്തിയ പെസോ നിയമ ഭേദഗതിയാണ് തൃശൂർ പൂരം വെടിക്കെട്ടിന് മുമ്പിലുള്ള പ്രധാന പ്രതിസന്ധി. പെസോ നിയമത്തിൽ ഇളവ് നേടാൻ ഇടപെടുമെന്ന സ്ഥലം എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ പ്രഖ്യാപനം കേവലം പ്രഖ്യാപനമായി മാത്രം അവശേഷിക്കുന്നതിനിടെയാണ് പൂരം മാറ്റു കുറയാതെ നടത്തുമെന്ന് ഉറപ്പ് സംസ്ഥാന സർക്കാർ നൽകുന്നത്.
Also read: കരുനാഗപ്പള്ളിയിൽ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച അമ്മയും മക്കളും മരിച്ചു
വെടിമരുന്ന് സൂക്ഷിക്കുന്ന അറ ശൂന്യമാക്കി വയ്ക്കണമെന്ന പൊതു നിബന്ധന പാലിച്ചുകൊണ്ടാണ് ഇപ്രാവശ്യം പൂരത്തിന് വെടിക്കെട്ട് നടത്തുക. പൂരത്തിന്റെ എല്ലാ ശോഭയും വെടിക്കെട്ടിന് ഉണ്ടാകുമെന്നും നിയമോപദേശം സ്വീകരിച്ച് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി കെ. രാജൻ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here