മാനത്ത് വർണങ്ങൾ നിറച്ച് തൃശ്ശൂർ പൂരം വെടിക്കെട്ട്

പൂര ആസ്വാദകരെ ആവേശ തിമിർപ്പിലാക്കി തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ടിന് തിരുവമ്പാടി വിഭാഗം തിരി കൊളുത്തി ആകാശത്ത് ഒരു മണിക്കൂറോളം വർണ്ണ വിസ്മയം തീർത്ത് വെടിക്കെട്ടിന് ഡബിൾ കളറേകി ഇരു വിഭാഗങ്ങളും പതിനായിരങ്ങളെയും വടക്കുംനാഥനെയും സാക്ഷിയാക്കി ആകാശത്ത് വർണ്ണ വിസ്മയം പൊട്ടി വിരിഞ്ഞു.

പതിനായിരങ്ങളാണ് ദൃശ്യ സ്രാവ്യ വിരുന്നൊരുക്കിയ തൃശ്ശൂർ പൂര വെടിക്കെട്ടിന് സാക്ഷികളായത്. വെടിക്കെട്ടിന് ആദ്യം തിരികൊളുത്തിയത് തിരുവമ്പാടി വിഭാഗമാണ് തിങ്കളാഴ്ച പുലർച്ചെ 4:15 ഓടോയാണ് വെടിക്കെട്ടിന് തുടക്കമായത്. പാറമേക്കാവ് വിഭാഗത്തിന്റെ ആകാശ പൂരം കാഴ്ചക്കാരെ ഏറെ വിസ്മയിപ്പിച്ചു

ഇന്ന് ഉച്ചയോട് കൂടി അടുത്ത വർഷത്തെ പൂരത്തിന് ശക്തനിൽ വീണ്ടും ലക്ഷ ജനങ്ങൾ എത്തി ചേരുമെന്ന പ്രതീക്ഷയിൽ ഉപചാരം ചൊല്ലി പിരിയുന്നതോടു കൂടി 36 മണിക്കൂർ നീണ്ടു നിന്ന തൃശ്ശൂർ പൂരത്തിന് സമാപനമാവും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here