
തൃശൂര്‍ കോടാലിയില്‍ പാമ്പ് കടിയേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന 10 വയസുകാരന്‍ അനോഷ് സുഖം പ്രാപിച്ച് വീട്ടിലേക്ക് തിരിച്ചെത്തി. കഴിഞ്ഞ മാസം 19 നാണ് അനോഷിനും സഹോദരന്‍ അള്‍ജോയ്ക്കും കിടപ്പുമുറിയില്‍ നിന്നും പാമ്പിന്റെ കടിയേല്‍ക്കുന്നത്. ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും 8 വയസുകാരന്‍ അല്‍ജോ മരണപ്പെട്ടിരുന്നു.
കുഞ്ഞനുജന്‍ അൽജോ ഇല്ലാത്ത, അവന്റെ കളിചിരികള്‍ നിലച്ചവീട്ടിലേക്കാണ് അനോഷ് തിരിച്ചെത്തിയത്. ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ രണ്ടാഴ്ചയോളമായി അനോഷ് ചികിത്സയിലായിരുന്നു. അനോഷിന്റെ മടങ്ങിവരവില്‍ കുടുംബാഗങ്ങളും അയല്‍ക്കാരും ജനപ്രതിനിധികളും ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു.
Also read: മുഖ്യമന്ത്രിപ്പോര് കടുക്കുന്നു; ദില്ലിയിൽ പോയി മടങ്ങി ചെന്നിത്തല, എഐസിസി നിരീക്ഷകരും കേരളത്തിൽ
കഴിഞ്ഞ 19 ന് വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന അനോഷിനും അനുജന്‍ അള്‍ജോയ്ക്കും ഉറക്കത്തിനിടയില്‍ പാമ്പിൻ്റെ കടിയേല്‍ക്കുകയായിരുന്നു. ആദ്യം ഭക്ഷ്യവിഷബാധയെന്ന് തെറ്റ് ധരിച്ച വീട്ടുകാര്‍ കുട്ടകളെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും അള്‍ജോയുടെ ജീവന്‍ നഷ്ടമായിരുന്നു. തുടര്‍ന്നും കിട്ടുകളുടെ വീട്ടില്‍ നിന്നും പാമ്പുകളെ കണ്ടെത്തിയിരുന്നു. വനം വകുപ്പിന്റെയും സര്‍പ്പാ ടീമിന്റെയും വിശദമായ പരിശോധന നടന്നെങ്കിലും പാമ്പുകളുടെ ഉറവിടം കണ്ടെത്താൻ സാധിച്ചുരുന്നില്ല. ഭീതി വിട്ടൊഴിഞ്ഞിട്ടില്ലെങ്കിലും അനോഷും കുടുംബവും ഒരിടവേളയ്ക്കു ശേഷം സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

