തൃശ്ശൂരിൽ വിന്‍ വിന്‍ ഭാഗ്യക്കുറിയില്‍ കൃത്രിമം കാണിച്ച് പണം തട്ടി

തൃശ്ശൂർ തിരുവില്ല്വാമലയിൽ കേരള സംസ്ഥാന വിന്‍ വിന്‍ ഭാഗ്യക്കുറിയില്‍ കൃത്രിമം കാണിച്ച് പണം തട്ടി. തിരുവില്ല്വാമല ബസ് സ്റ്റാന്‍ഡിന് സമീപമുള്ള റഹ്‌മാനിയ കൂൾഡ്രിംഗ്സിന്റെ ലോട്ടറി സ്ഥാപനമാണ് തട്ടിപ്പിനിരയായത്. 2,000 രൂപ സമ്മാനമടിച്ചതായി അവകാശപ്പെട്ട് ബൈക്കിലെത്തിയ ആളാണ് തട്ടിപ്പുനടത്തിയത്.

also read :കെ ഫോണിന്റെ സ്വകാര്യ കണക്ഷനുകൾ പത്തനംതിട്ടയിൽ നൽകിത്തുടങ്ങി

മൂന്നാം ഓണദിനത്തില്‍ ഉച്ചയ്ക്ക് 12 മണിയോടെയാണ് തിരുവില്ല്വാമല ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ലോട്ടറി കടയിൽ തട്ടിപ്പ് നടന്നത്. വനിത ജീവനക്കാരി മാത്രമാണ് ആ സമയത്ത് സ്ഥാപനത്തിലുണ്ടായിരുന്നത്. ഹെൽമറ്റ് ധരിച്ച് ബൈക്കിലെത്തിയ തട്ടിപ്പുകാരൻ വാഹനത്തില്‍ നിന്നിറങ്ങാതെ 2000 രൂപ സമ്മാനം അടിച്ച് എന്ന് പറഞ്ഞു ലോട്ടറി നല്‍കി. പകരം 8 ലോട്ടറി ടിക്കറ്റുകളും ബാക്കി 1,600 രൂപയും കൈവശപ്പെടുത്തിയശേഷം മുങ്ങുകയായിരുന്നു.

also read :കടയ്ക്കൽ ക്ഷേത്രകുളത്തിൽ മധ്യവയസ്ക്കൻ കാൽവഴുതി വീണ് മരിച്ചു

ലോട്ടറി സ്ഥാപന ഉടമയായ തിരുവില്ല്വാമല തുവക്കാട് സ്വദേശി മുസ്തഫ ഇതുമായി ബന്ധപ്പെട്ട് പഴയന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ലോട്ടറി ടിക്കറ്റിന്റെ അവസാന നാലക്ക സംഖ്യയില്‍ ആദ്യത്തെ സംഖ്യയ്ക്കുപകരം മറ്റൊരു ലോട്ടറിയുടെ നമ്പര്‍ വെട്ടിഒട്ടിച്ചാണ് പണം തട്ടിയെടുത്തിട്ടുള്ളത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് തട്ടിപ്പുനടത്തിയയാളെ പിടികൂടാന്‍ പൊലീസ് നീക്കമാരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News