
പാലക്കാട് തൃത്താലയില്‍ നിർമാണത്തിലിരുന്ന എയ്ഡഡ് സ്‌കൂളിൻ്റെ മേല്‍ക്കൂര തകര്‍ന്നു വീണു. തൊഴിലാളിക്ക് പരുക്കേറ്റു. തൃത്താല ആലൂര്‍ എ എം യു പി സ്‌കൂളിലായിരുന്നു അപകടം. ദ്രവിച്ച കഴുക്കോല്‍ മാറ്റാനുള്ള ശ്രമത്തിനിടെ അപകടം സംഭവിക്കുകയായിരുന്നു.
ആലൂര്‍ സ്വദേശിയായ തൊഴിലാളിക്ക് മുകളിൽ നിന്ന് താഴേക്ക് വീണാണ് പരുക്കേറ്റത്. മറ്റൊരു തൊഴിലാളിക്ക് ഓട് വീണ് നിസാര പരുക്കേറ്റു. ഇരുവരെയും എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂള്‍ തുറന്നത് മുതല്‍ ചോര്‍ച്ചയുള്ള ഭാഗത്ത് അറ്റകുറ്റപ്പണി നടത്തുന്നതിനിടെയായിരുന്നു അപകടം.
Read Also: ദേശീയ പണിമുടക്ക് ജൂലൈ 9-ന്; എല്ലാവരും സഹകരിക്കണമെന്ന് സംയുക്ത സമരസമിതി
വാണിയംകുളത്ത് പന്നിക്കെണിയില്‍ പെട്ട് വായോധികക്ക് പരുക്കേറ്റ സംഭവം; മകന്‍ അറസ്റ്റില്‍
പാലക്കാട് ഒറ്റപ്പാലം വാണിയംകുളത്ത് പന്നിക്കെണിയില്‍ പെട്ട് വായോധികക്കു പരുക്കേറ്റ സംഭവത്തില്‍ മകന്‍ അറസ്റ്റില്‍. മകന്‍ തന്നെയാണ് കെണി വെച്ചത്. പരുക്കേറ്റ മാലതിയുടെ മകന്‍ പ്രേംകുമാറിനെ ഷൊര്‍ണ്ണൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്ന് രാവിലെയാണ് മാലതിക്ക് പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റത്. ഗുരുതരമായി പരുക്കേറ്റ മാലതി ചികിത്സയിലാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here