തുടരും സിനിമയുടെ വ്യാജ പതിപ്പ് പുറത്ത്; ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി സജി ചെറിയാൻ

thudarum-movie-mohanlal

മോഹൻലാൽ നായകനായ തുടരും എന്ന സിനിമയുടെ വ്യാജ പതിപ്പ് പുറത്ത്. ടൂറിസ്റ്റ് ബസിലാണ് സിനിമ പ്രദര്‍ശിപ്പിച്ചത്. നടന്‍ ബിനു പപ്പുവിന് വിദ്യാര്‍ഥിയാണ് വീഡിയോ അയച്ചു നല്‍കിയത്. നിയമനടപടി സ്വീകരിക്കുമെന്ന് സിനിമയുടെ നിര്‍മാതാവ് എം രഞ്ജിത്ത് അറിയിച്ചു.

Read Also: സബ് രജിസ്ട്രാര്‍ ഓഫീസില്‍ ലളിതമായ ചടങ്ങ്; നടന്‍ വിഷ്ണു ഗോവിന്ദന്‍ വിവാഹിതനായി

തെളിവും പരാതിയും ലഭിച്ചാല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി സജി ചെറിയാൻ പ്രതികരിച്ചു. സിനിമകളുടെ വ്യാജ പതിപ്പ് ഇറക്കുന്നത് സാമൂഹിക ദ്രോഹമാണ്. നിരവധി തവണ സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇടപെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.

Read Also: രഞ്ജിത്ത് സജീവ് നായകനാകുന്ന ചിത്രം ‘യുണൈറ്റഡ് കിങ്ഡം ഓഫ് കേരള’യുടെ ഓഡിയോ ലോഞ്ച് നടന്നു

തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും സിനിമ തിയേറ്ററുകളിൽ വിജയകരമായ പ്രദർശനം തുടരുന്ന വേളയിലാണ് വ്യാജ പതിപ്പ് പുറത്തായത്.

News Summary: A fake version of the Mohanlal-starrer movie ‘Thudarum’ has been released. The movie was shown on a tourist bus.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News