
നല്ല മഴയാണ് പുറത്ത്. മഴയ്‌ക്കൊപ്പം ജലദോഷവും പനിയുമൊക്കെ പടർന്ന് പിടിക്കാൻ സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ എല്ലാവരും ആരോഗ്യ കാര്യത്തിൽ വളരെ ഏറെ ശ്രദ്ധപുലർത്തുന്ന സമയമാണ്. മഴക്കാലത്ത് തുളസി വെള്ളം കുടിക്കുന്നത് പതിവാണ്. തുളസിയിട്ട കാപ്പിയും നമ്മൾ കുടിക്കാറുണ്ട്. പലവിധ അസുഖങ്ങൾക്കും മരുന്ന് കൂടെയാണ്. കറി ഒന്നും ഇല്ലെങ്കിലും ഈ പുട്ട് കഴിക്കാൻ കഴിയും. എന്നാൽ തുളസിയിട്ട ഒരു പുട്ട് ഉണ്ടാക്കി നോക്കിയാലോ?
ആവശ്യ സാധനങ്ങൾ:
പുട്ട് പൊടി – 2 കപ്പ്
തുളസി – 1 കപ്പ്
വെള്ളം -2 ഗ്ലാസ്
ഉപ്പ് – 1 സ്പൂൺ
തേങ്ങ – 1/2 മുറി തേങ്ങ ചിരകിയത്
Also read: പാചകം അറിയാത്തവർക്കായി ഇതാ ഒരു കിടിലൻ സ്റ്റ്യൂ റെസിപ്പി; 10 മിനിറ്റിൽ ഉണ്ടാക്കാം
ഉണ്ടാക്കുന്ന വിധം :
ആദ്യം തുളസിയില മിക്സി ജാറിലേക്ക് എടുത്ത് ഒരു സ്പൂൺ പുട്ടുപൊടിയും ചേർത്ത് നന്നായി പൊടിച്ചെടുക്കുക. ആവശ്യമെങ്കിൽ മാത്രം ഒരു സ്പൂൺ വെള്ളം അരയ്ക്കുമ്പോൾ ചേർത്ത് കൊടുക്കാവുന്നതാണ്. ശേഷം അരച്ചെടുത്ത മിക്സ് പുട്ടുപൊടിയിലേക്ക് ചേർത്ത് ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് നനച്ചെടുക്കുക. സാധാരണ പുട്ട് നനയ്ക്കുന്നത് പോലെ തന്നെ മിക്സ് ചെയ്ത് എടുത്താൽ മതിയാകും.
ഈ നനച്ച മിക്സ് പുട്ട് കുറ്റിയിൽ തേങ്ങയും പൊടിയും ഇട്ട് ആവിയിൽ വേവിച്ച് എടുക്കാം. ആവി വരുമ്പോൾ നല്ല തുളസിയുടെ മണം ആയിരിക്കും. മണം മാത്രമല്ല രുചിയിലും നമ്മളെ അത്ഭുതപെടുത്തും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here