ബോക്സോഫീസിൽ പച്ച പിടിക്കാതെ മാർവൽ; ഇത്തവണ നഷ്ടം 100 മില്യൺ

Thunderbolts

എൻഡ് ​ഗെയിമിൽ അവസാനിച്ച പ്രതാപം തിരിച്ചുപിടിക്കാൻ സാധിക്കാതെ മാർവൽ സ്റ്റുഡിയോസ്. പോസിറ്റീവ് റിവ്യൂ കിട്ടിയിട്ടും മാർവലിന്റെ തണ്ടർബോൾട്ടിന് ലാഭം സ്വന്തമാക്കാൻ സാധിച്ചില്ല. 180 മില്യണ്‍ മുതൽമുടക്കിൽ നിർമിച്ച ചിത്രം ലാഭകരമാകണമെങ്കിൽ 520 മില്യണ്‍ നേടണമായിരുന്നു. എന്നാൽ 410 മില്യൺ സ്വന്തമാക്കാൻ മാത്രമേ പടത്തിന് സാധിച്ചുള്ളൂ.

എൻഡ് ​ഗെയിമിന് ശേഷം പുറത്തിറങ്ങിയ സ്‌പൈഡര്‍മാന്‍: നോ വേ ഹോം, ഡെഡ്പൂള്‍ ആന്‍ഡ് വോള്‍വറിന്‍ എന്ന സിനിമകൾക്ക് മാത്രമേ വലിയ രീതിയിലൊരു ചലനം ബോക്സോഫീസിൽ സൃഷ്ടിക്കാൻ സാധിച്ചുള്ളൂ. ഷാങ് ചീ, ഡോക്ടര്‍ സ്‌ട്രെയ്ഞ്ച്: മള്‍ട്ടിവേഴ്‌സ് ഓഫ് മാഡ്‌നെസ് മുതലായ ചിത്രങ്ങൾക്ക് ശരാശരി വിജയം മാത്രമേ സ്വന്തമാക്കാൻ സാധിച്ചുള്ളൂ.

Also Read: OTTയിൽ സിനിമകളുടെ പെരുമഴക്കാലം; ആസ്വദിക്കാം ഈ കിടിലൻ സിനിമകൾ

മാർവൽ സ്റ്റുഡിയോസിന്റെ ഇനി പുറത്തിറങ്ങാനുള്ളത് ഫേസ് സിക്‌സിലെ ഫന്റാസ്റ്റിക് ഫോറാണ്. റോബര്‍ട്ട് ഡൗണി ജൂനിയര്‍ തിരിച്ചെത്തുന്ന മാർവൽ ചിത്രം ഡൂംസ്‌ഡേക്കാണ് ആരാധകർ ഏറ്റവും അധികം കാത്തിരിക്കുന്നത്. ഡോക്ടര്‍ ഡൂം എന്ന വില്ലന്‍ കഥാപാത്രമായാണ് റോബര്‍ട്ട് ഡൗണി ജൂനിയര്‍ ചിത്രത്തിലെത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News