തുറവൂർ ആശുപത്രിയിലെ തീപിടിത്തം: രക്ഷാപ്രവ‍ർത്തനത്തിന് പോയ ഫയർഫോഴ്സിന് വഴി നൽകാത്ത സംഭവം; വാഹന ഉടമയ്ക്കെതിരെ കേസ്

തുറവൂർ ആശുപത്രിയിലെ തീപിടിത്ത രക്ഷാപ്രവർത്തനത്തിന് പോയ ഫയർഫോഴ്സിനു വഴി നൽകാത്ത സംഭവം വാഹനം പിടിച്ചെടുക്കുകയും വാഹന ഉടമയ്ക്കെതിരെ കേസെടുക്കുകയും ചെയ്തു. പട്ടണക്കാട് പോലീസ് ആണ് കേസെടുത്തത്.

കുത്തിയതോട് കോടന്തുരുത്ത് വൈകുണ്ടത്തിൽ സുജിത്തിനെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനാണ് കേസ്. മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരവും സുജിത്തിന് എതിരെ കേസെടുത്തു. ഫയർ ആൻഡ് റെസ്ക്യൂ ആലപ്പുഴ എസ് എച്ച് ഒ യുടെ പരാതിയിലാണ് കേസ്.

ALSO READ; ചുട്ടുപൊള്ളാൻ കേരളം; സംസ്ഥാനത്ത് യെല്ലോ അലർട്ട് തുടരും

ചൊവ്വാഴ്ച രാവിലെ 10.30 ഓടെ ആയിരുന്നു സംഭവം. തുറവൂർ ആശുപത്രി തീപിടിത്തം രക്ഷാപ്രവർത്തനത്തിന് പോവുകയായിരുന്നു ഫയർഫോഴ്സ്. ആലപ്പുഴയിൽ നിന്നും പോയ ഫയർഫോഴ്സ് വാഹനത്തിന് മുന്നിലാണ് കാർ വഴിമാറാതെ സഞ്ചരിച്ചത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News